
ഡ്രോൺ നിരീക്ഷണത്തിൽ കണ്ടെത്തി, ആളൊഴിഞ്ഞ പറമ്പിൽ 16 കഞ്ചാവു ചെടികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
രാമനാട്ടുകര∙ ലഹരി വിൽപനക്കാരെ തുരത്താൻ പൊലീസ് നടത്തിയ ഡ്രോൺ നിരീക്ഷണത്തിൽ കണ്ടെത്തിയത് പൂർണ വളർച്ചയെത്തിയ 16 കഞ്ചാവ് ചെടികൾ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാമനാട്ടുകര കണ്ടായി പെട്രോൾ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികൾ കൂട്ടമായി വളരുന്നത് കണ്ടത്. ഇവ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫറോക്ക് ഇൻസ്പെക്ടർ ടി.എം.ശ്രീജിത്ത്, എസിപി ക്രൈം സ്ക്വാഡ് എന്നിവർ ചേർന്ന് ഉച്ചയ്ക്കാണ് രാമനാട്ടുകര മേഖലയിൽ ഡ്രോൺ നിരീക്ഷണം നടത്തിയത്.
ബസ് സ്റ്റാൻഡ് പരിസരം, ലഹരി സ്പോട്ടുകൾ, കഞ്ചാവ് വിൽപനക്കാരുടെ സ്ഥിരം താവളങ്ങൾ, യുവാക്കൾ അനാവശ്യമായി കൂട്ടം കൂടുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ആകാശ നിരീക്ഷണം നടത്തി.ഫറോക്ക് സബ് ഡിവിഷനു കീഴിലെ മറ്റു സ്റ്റേഷൻ പരിധികളിൽ വരും ദിവസങ്ങളിൽ ഡ്രോൺ പരിശോധന തുടരുമെന്നു പൊലീസ് അറിയിച്ചു. എസ്ഐമാരായ ആർ.എസ്.വിനയൻ, വർഷ മധു, സ്പെഷൽ ബ്രാഞ്ച് എസ്ഐ പി.സി.സുജിത്ത്, എഎസ്ഐ പി.പ്രതീഷ്, സിപിഒമാരായ കെ.സുഗേഷ്, എം.സുമേഷ്, പി.ശന്തനു, കെ.പ്രജിത്ത് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.