
പാലത്തിന്റെ സംരക്ഷണഭിത്തി തകർത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി∙ ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിന്റെ സംരക്ഷണഭിത്തി തകർത്ത് നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നന് പരുക്കേറ്റു. മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പെയിന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച രാത്രി 11.45 നാണ് അപകടം. ഡ്രൈവർ പെയിന്റിൽ മുങ്ങിപ്പോയിരുന്നു. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാലത്തിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ലോറി ഇടിച്ചതിനാൽ പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു. സ്ഥിരം അപകടമേഖലയായ വട്ടക്കുണ്ട് പാലത്തിൽ മുമ്പും വാഹനങ്ങൾ മറിഞ്ഞിട്ടുണ്ട്.