കോഴിക്കോട്∙ തുറന്ന ബസിൽ കോഴിക്കോട് നഗരം ചുറ്റിക്കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി. ഇതിന്റെ ഭാഗമായി ‘സിറ്റി റൈഡ്’ ബസ് ചൊവ്വാഴ്ച (10–03–2026) മുതൽ ഓടിത്തുടങ്ങും.
മുകൾവശം തുറന്നുകിടക്കുന്ന ഡബിൾ ഡക്കർ ഇലക്ട്രിക് ബസാണ് സിറ്റി റൈഡിനായി എത്തിച്ചത്. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് കമ്പനിയുടെ ഇലക്ട്രിക് ബസാണ് ഇത്.
സിറ്റി റൈഡ് ചൊവ്വാഴ്ച രാവിലെ 9ന് കെഎസ്ആർടിസി ടെർമിനലിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും.
എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർക്കൊപ്പം മന്ത്രി ആദ്യയാത്ര നടത്തും. സിറ്റി റൈഡിൽ ദിവസവും അഞ്ച് ട്രിപ്പുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.
ചൊവ്വാഴ്ച ഉദ്ഘാടനയാത്ര മാത്രമാണ് നടക്കുക. വഴിയരികിലെ മരച്ചില്ലകൾ കേബിളുകൾ എന്നിവ നീക്കിയശേഷമാണ് സ്ഥിരം ട്രിപ്പുകൾ തുടങ്ങുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

