കോഴിക്കോട് ∙ വ്യാപാരികൾക്ക് അന്തസ്സും മേൽവിലാസവും നൽകിയ നേതാവാണ് ടി.നസ്റുദ്ദീനെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ടി.നസിറുദ്ദീന്റെ 4–ാം അനുസ്മരണ സമ്മേളനം വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി. സ്റുദ്ദീന്റെ സ്മരണയ്ക്കായി വ്യാപാര ഭവനിൽ പാലിയേറ്റീവ് സെന്റർ പ്രവർത്തനം ആരംഭിച്ചു.
നിർധനരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ഉപയോഗത്തിനായി നൽകും.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.കെ.ബാപ്പുഹാജി അധ്യക്ഷനായി. സംസ്ഥാന ജന.
സെക്രട്ടറി ദേവസ്യ മേച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവുഹാജി, കെ.ദേവരാജൻ, എ.കെ.തോമസ്കുട്ടി, പി.സി.ജേക്കബ്, എ.ജെ.ഷാജഹാൻ, കെ.അഹമ്മദ് ഷെറീഫ്, ബാബു കോട്ടയിൽ, സണ്ണി പയ്യമ്പള്ളിയിൽ, വൈ.വിജയൻ, സി.ധനീഷ് ചന്ദ്രൻ, വി.
സബിൽ രാജ്, സലീം രാമനാട്ടുകര, ജിജി കെ. തോമസ്, എം.ഷാഹുൽ ഹമീദ്, എം.അബ്ദുൽ സലാം, എ.വി.എം കബീർ, മണിയോത്ത് മൂസഹാജി, റഫീഖ് മാളിക, എം.ബാബുമോൻ, മനാഫ് കാപ്പാട്, യു.അബ്ദുറഹ്മാൻ, കെ.ടി വിനോദൻ, കെ.എം.ഹനീഫ, കെ.പി.മൊയ്തീൻകോയ ഹാജി, എം.കെ.ഗംഗാധരൻ, രാജൻ കാന്തപുരം, പി.ടി.എ.ലത്തീഫ്, ഷംസുദ്ദീൻ കമ്മന, എ.കെ.മൻസൂർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

