കോഴിക്കോട്∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) കലിക്കറ്റ് ഹാഫ് മാരത്തോൺ (CHM)–ന്റെ 16ാം പതിപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി8-ന് കലിക്കറ്റ് ബീച്ചിൽ നടക്കുന്ന മാരത്തോൺ, പൂർണ്ണമായും ഐഐഎം കോഴിക്കോട് വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ഹാഫ് മാരത്തോണാണ്.
‘റൺ ടു റിമെംബർ – അൾസൈമേഴ്സ് & ഡിമെൻഷ്യ അവബോധം’ എന്നതാണ് 2026 പതിപ്പിന്റെ തീം.
ബൗദ്ധികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുകയും അൾസൈമേഴ്സ്, ഡിമെൻഷ്യ, പരിചരണ ചുമതലകൾ, സമൂഹ പിന്തുണ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
16ാം കലിക്കറ്റ് ഹാഫ് മാരത്തോണിന്റെ ഔദ്യോഗിക പ്രസ്സ് ലോഞ്ച് കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്നു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.
നിഖിൽ (മുഖ്യാതിഥി), പ്രഫ. ആനന്ദകുട്ടൻ ബി.
ഉണ്ണിത്താൻ, ഡീൻ (പ്രോഗ്രാമുകൾ), ഐഐഎം കോഴിക്കോട്, പ്രഫ. രാചപ്പ ഷെട്ടി, ചെയർ – സ്റ്റുഡന്റ് അഫയേഴ്സ്, ഐഐഎം കോഴിക്കോട്; ശ്രീ.
വി.കെ.സി. റസാഖ്, മാനേജിംഗ് ഡയറക്ടർ, ഇന്ത്യാസ് വികെസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലോഞ്ചിന്റെ ഭാഗമായി കലിക്കറ്റ് മാരത്തോൺ കമ്മിറ്റി 16-ാം പതിപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ലോഗോ, ജേഴ്സി എന്നിവയും പ്രകാശനം ചെയ്തു.
ഇതോടെ 2026 ലെ മാരത്തോൺ യാത്രയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.
മാരത്തോണിൽ മൂന്ന് റേസ് വിഭാഗങ്ങളുണ്ടാകും:
* 21 കിലോമീറ്റർ ഹാഫ് മാരത്തോൺ (ടൈംഡ്)
* 10 കിലോമീറ്റർ റൺ (ടൈംഡ്)
* 3 കിലോമീറ്റർ ഡ്രീം റൺ (നോൺ-ടൈംഡ്)
21 കിലോമീറ്ററും 10 കിലോമീറ്ററും റേസുകൾക്കുള്ള രജിസ്ട്രേഷൻ ഫീസ് ₹549യും, 3 കിലോമീറ്റർ ഡ്രീം റണിന് ₹299യുമാണ്. മാരത്തോണിൽ മൊത്തം ₹4 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ ഉണ്ടായിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

