കൂടരഞ്ഞി∙ താഴെ കക്കാട് പുലി, പശുക്കിടാവിനെ പിടികൂടി കൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം.
കളപ്പുരയ്ക്കൽ ജോർജിന്റെ വീട്ടിലെ ഒരു വയസ്സുള്ള പശുകിടാവിനെയാണു പുലി ആക്രമിച്ചത്. വീടിനു സമീപം ആൾത്താമസം ഇല്ലാത്ത പറമ്പിലാണു പശുക്കൾ ഉണ്ടായിരുന്നത്.
പകൽ പശുവിനെ കാണാതെ അന്വേഷിച്ചപ്പോഴാണ് സിസിടിവി ദൃശ്യത്തിൽ പുലി പശുക്കിടാവിനെ പിടികൂടുന്നത് കണ്ടത്.
പശുവിന്റെ ജഡം ഉപേക്ഷിക്കപ്പെട്ട നിലയിൽ പറമ്പിൽ കണ്ടെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് ഇന്നലെ രാത്രി വനപാലകർ ക്യാമറ സ്ഥാപിച്ചു. കൂടുതൽ നിരീക്ഷണത്തിനു ശേഷം ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

