കൂരാച്ചുണ്ട്∙ ടൗണിൽ ബാലുശ്ശേരി റോഡ് ജംക്ഷനിലെ ജലനിധി കുടിവെള്ള പദ്ധതി കിണറിന്റെ മധ്യഭാഗത്തെ കോൺക്രീറ്റ് സ്ലാബ് നശിച്ചത് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതായി പരാതി. കിണറിന്റെ സ്ലാബ് അടർന്ന് ദ്വാരം രൂപപ്പെട്ടതാണ് പ്രശ്നം.
സ്ലാബിന്റെ ദ്വാരത്തിലൂടെ പല ജീവികളും വെള്ളത്തിൽ വീഴുമെന്നാണ് പരാതി .
തെരുവു നായ്ക്കൾ ഉൾപ്പെടെ ഈ കിണറിന്റെ മുകളിൽ കിടക്കുന്നത് പതിവാണ്. മഴയത്ത് മലിനജലം ഒഴുകി കിണറ്റിൽ വീഴാനും കാരണമാകുമെന്നാണ് ആശങ്ക.
ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. ഒട്ടേറെ ജനങ്ങൾ ഉപയോഗിക്കുന്ന പദ്ധതിയുടെ സ്ലാബ് മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

