രാമനാട്ടുകര∙ രാമനാട്ടുകര നെഹ്റു പാർക്കിന് നഗരസഭയുടെ അവഗണന. കൃത്യമായ പരിപാലനം ഇല്ലാതെ വന്നതോടെ പാർക്കിലെ കളി ഉപകരണങ്ങൾ മിക്കതും നശിച്ചു.
ഊഞ്ഞാൽ, സ്ലൈഡർ, റൈഡർ തുടങ്ങിയവ പൊട്ടിക്കിടക്കുകയാണ്. കെ.രാധാകൃഷ്ണ മേനോൻ റോഡിൽ(പാറമ്മൽ റോഡ്) പഴയ നഗരസഭ ഓഫിസിനോടു ചേർന്നുള്ള പാർക്കാണ് ശോച്യാവസ്ഥയിലായത്.
കുട്ടികൾക്ക് വിനോദത്തിനു സൗകര്യമൊരുക്കി അരനൂറ്റാണ്ട് മുൻപ് അന്നത്തെ പഞ്ചായത്ത് നിർമിച്ചതാണ് പാർക്ക്.
ഇവിടെ വിവിധങ്ങളായ വിനോദ ഉപാധികൾ ഒരുക്കുകയും ചെയ്തിരുന്നു. ഒഴിവുദിന സായാഹ്നങ്ങളിൽ ഒട്ടേറെ പേർ കുട്ടികളുമായി എത്താറുണ്ടായിരുന്ന ഉദ്യാനം ഇന്ന് അനാഥമാണ്.
ഉപകരണങ്ങൾ തുരുമ്പെടുത്തതിനാൽ കുട്ടികളുമായി വരാൻ രക്ഷിതാക്കൾ ഭയക്കുകയാണ്.
പാർക്ക് വളപ്പിലുണ്ടായിരുന്ന പഴയ ട്രാക്ടർ നീക്കം ചെയ്യാനായി പൊളിച്ചിട്ട ചുറ്റുമതിൽ ഇതുവരെ പുനർനിർമിച്ചിട്ടില്ല.
രാത്രി കൂരിരുട്ടായ പാർക്കിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നതായും പരാതി ഉയർന്നു. പൊതുപരിപാടികൾ നടത്താൻ പാർക്കിൽ നിർമിച്ച സ്റ്റേജിൽ വൈദ്യുതീകരണവും ഇതുവരെ നടത്തിയിട്ടില്ല.
ടിവി ഉൾപ്പെടെയുള്ള വിനോദോപാധികൾ സ്ഥാപിക്കാൻ നഗരസഭ ലക്ഷ്യമിട്ടിരുന്നെങ്കിലും ഒന്നും നടപ്പാക്കാനായില്ല.
പാർക്കിനും നഗരസഭ ഓഫിസിനും ഇടയിലുള്ള സ്വകാര്യ വഴി ഏറ്റെടുത്ത് വിപുലീകരിക്കാൻ അധികൃതർ ശ്രമം നടത്തിയിരുന്നു. ഭൂമി കൈമാറ്റത്തിന് സർക്കാർ അനുമതിയായെങ്കിലും റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനായില്ല.
പാർക്ക് നവീകരണത്തിന് വാർഷിക പദ്ധതിയിൽ 2.5 ലക്ഷം രൂപ വകയിരുത്തി ടെൻഡർ ചെയ്തിരുന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

