കൊയിലാണ്ടി∙ കൊല്ലം ചിറയിൽ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥർ ഇന്നലെ വീണ്ടും വിശദ പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചു. തിരുവങ്ങൂർ സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.
കെ.ജെ.ഷീബയുടെ നേതൃത്വത്തിലാണ് പരിശോധന. ചിറയിലെ വെള്ളം വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി സാംപിൾ ശേഖരിച്ച് തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലാബിലേക്ക് അയച്ചു.
ചിറയുടെ സമീപത്തുള്ള വീടുകളുടെയും സ്ഥാപനങ്ങളുടെയും മലിന ജല ടാങ്കുകളും ആരോഗ്യവിഭാഗം പരിശോധന നടത്തി.
ചിറയിലേക്ക് മലിന ജലം കലരാൻ സാധ്യത ഉണ്ടോ എന്നുള്ള പരിശോധനയും തുടരുന്നു. മലിന ജലം ചിറയുടെ പരിസരത്ത് ഒഴുക്കുന്നവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കും.
പരിശോധനയ്ക്ക് തിരുവങ്ങൂർ സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.ലത, ജെഎച്ച്ഐ കെ.സിജിതിൻ എന്നിവർ പങ്കെടുത്തു. പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

