കൂരാച്ചുണ്ട് ∙ ജില്ലയിലെ കക്കയം, പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രങ്ങളെ എളുപ്പം ബന്ധിപ്പിക്കുന്ന കക്കയം–മുതുകാട് റോഡിനു വേണ്ടി ജനങ്ങളുടെ മുറവിളിക്ക് 6 പതിറ്റാണ്ടിന്റെ പഴക്കം. വനഭൂമിയുടെ 400 മീറ്ററോളം വിട്ടു കിട്ടാത്തതാണ് വികസനത്തിന് തടസ്സം. 9 കിലോമീറ്ററോളം ദൂരമുള്ള പാതയാണിത്.
ജലസേചന വകുപ്പിന്റെ 2 കിലോമീറ്റർ മേഖല കൂടി ലഭിക്കണം. കെഎസ്ഇബിയുടെ ഭൂമിയിലൂടെയാണ് 2 കിലോമീറ്റർ റോഡ് കടന്നുപോകുന്നത്.
കക്കയം കെഎസ്ഇബി സബ് ഡിവിഷൻ ഓഫിസ് വരെ നിലവിൽ പാത ഉണ്ട്.റോഡിന്റെ ജലസേചന വകുപ്പ് മേഖല മുതൽ പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റ് റോഡ് വരെയുള്ള ഭാഗത്താണ് വനഭൂമി ലഭിക്കേണ്ടത്.മുതുകാട് മുതൽ പെരുവണ്ണാമൂഴി വരെ 5 കിലോമീറ്റർ ദൂരത്തിൽ നിലവിൽ പൊതുമരാമത്ത് റോഡ് നിലവിലുണ്ട്.
ഈ ബദൽ റോഡ് പൂർത്തീകരിച്ചാൽ നിലവിലെ കക്കയം പെരുവണ്ണാമൂഴി റോഡിന്റെ പകുതി സഞ്ചരിച്ചാൽ മതിയാകും. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകിയിരുന്നു.തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് കൈമാറിയെങ്കിലും തുടർ നടപടിയുണ്ടായില്ല.
ബദൽ റോഡ് യാഥാർഥ്യമായാൽ ടൂറിസം രംഗത്ത് വൻ മുന്നേറ്റമുണ്ടാകും. കൂടാതെ പ്രകൃതി മനോഹാരിത ആസ്വദിച്ച് ടൂറിസ്റ്റുകൾക്ക് സഞ്ചരിക്കാനും സാധിക്കും.
ശ്രദ്ധക്ഷണിക്കൽ സായാഹ്നം ഇന്ന്
കക്കയം, പെരുവണ്ണാമൂഴി മേഖലയിൽ ടൂറിസം രംഗത്ത് വൻമുന്നേറ്റം സൃഷ്ടിക്കുന്ന കക്കയം –മുതുകാട് റോഡ് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 5ന് കക്കയത്ത് ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിക്കാൻ കക്കയം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്യും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]