ബേപ്പൂർ∙ ജലയാനങ്ങൾ വഴി ലഹരി വസ്തുക്കൾ കടത്തുന്നുണ്ടോയെന്നു കണ്ടെത്താനായി തുറമുഖത്ത് പൊലീസിന്റെ മിന്നൽ പരിശോധന. ബേപ്പൂർ – തീരദേശ പൊലീസ്, ഡൻസാഫ് സംഘം, ഡോഗ് സ്ക്വാഡ് സംയുക്തമായാണു തുറമുഖത്തെ ഉരുക്കളും കപ്പലുകളും പരിശോധിച്ചത്.
ലഹരിവസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. ബേപ്പൂരിൽ നിന്നു ലക്ഷദ്വീപിലേക്ക് യാനങ്ങളിൽ ലഹരിക്കടത്ത് നടത്തുന്നതായി പരാതി ഉയർന്നിരുന്നു.
ഒരു മാസം മുൻപ് ഇവിടെ നിന്നു പുറപ്പെട്ട കപ്പലിൽ കടത്തിയ മദ്യം ദ്വീപിൽ പിടികൂടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖത്ത് സുരക്ഷ ഉറപ്പാക്കുന്നതിനാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.
ദ്വീപിലേക്കു കൊണ്ടുപോകാൻ തുറമുഖത്ത് ഇറക്കി വച്ച ബോക്സുകളും ചാക്കുകെട്ടുകളും പരിശോധിച്ചു. ലഹരിക്കടത്ത് സാധ്യത തടയുന്നതിനും സുരക്ഷാ മുന്നൊരുക്കത്തിനും തുടർ പരിശോധന നടത്താനാണു തീരുമാനം. ലഹരിക്കെതിരെ അന്വേഷണം തുടരുമെന്നും തുറമുഖവും മത്സ്യബന്ധന ഹാർബർ പരിസരങ്ങളും നിരീക്ഷണത്തിലാണെന്നും ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ അറിയിച്ചു.
ബേപ്പൂർ ഇൻസ്പെക്ടർ ആർ.സുരേഷ്കുമാർ, കോസ്റ്റൽ ഇൻസ്പെക്ടർ രഞ്ജിത്ത് കെ.വിശ്വനാഥ്, ഡൻസാഫ് എസ്ഐ കെ.അബ്ദുറഹ്മാൻ, എസ്ഐ എം.സജിത്ത് എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]