കടലുണ്ടി∙ ചാലിയം ഫെറിയിൽ സ്വകാര്യ കൺവെയർ ഐസ് ക്രഷർ യൂണിറ്റിന് ജെട്ടി നിർമിക്കുന്നത് ജങ്കാർ സർവീസിനെ ബാധിക്കുമെന്ന് ആശങ്ക. പഞ്ചായത്തിന്റെ ജങ്കാർ ജെട്ടിയോട് ചേർന്നാണു പുതിയ ജെട്ടി നിർമിക്കുന്നത്.
ഇതു വന്നാൽ ജങ്കാർ അടുപ്പിക്കുന്നതിനും വാഹനങ്ങൾ കയറ്റുന്നതിനും പ്രയാസമാകുമെന്നു പരാതി ഉയർന്നു.കടലുണ്ടി സ്വദേശി കെ.ഷെരീഫ് തുറമുഖ അധികൃതർക്കു പരാതി നൽകി. വൈകിട്ട് പഞ്ചായത്ത് അധികൃതർ സ്ഥല പരിശോധന നടത്തി.
ജങ്കാർ ജെട്ടി നവീകരിച്ച് റോറോ സർവീസ് തുടങ്ങാൻ കടലുണ്ടി പഞ്ചായത്ത് പദ്ധതിയുണ്ട്. ഇതിനു നിലവിലെ ജെട്ടി വീതി കൂട്ടി വികസിപ്പിക്കേണ്ടി വരും.
സ്വകാര്യ ജെട്ടി വരുന്നതോടെ പഞ്ചായത്ത് ജെട്ടിയുടെ വികസനത്തിന് തടസ്സമാകുമെന്ന് യാത്രക്കാർ പറഞ്ഞു.
മാത്രമല്ല ഐസ് ക്രഷർ യന്ത്രം സ്ഥാപിച്ചാൽ 100 അടി വരെ നീളമുള്ള വലിയ ബോട്ടുകൾ ജെട്ടിയിൽ നിർത്താൻ ഇടയുണ്ട്. ജങ്കാർ ജെട്ടിയോടു ചേർന്നു വലിയ ബോട്ടുകൾ നിർത്തിയാൽ ജങ്കാർ സർവീസിനു ഭീഷണിയാകുമെന്നും പരാതിയിലുണ്ട്. ചാലിയത്തെ ഇടുങ്ങിയ ജെട്ടി പരിസരത്ത് ഐസ് കയറ്റി വാഹനങ്ങൾ എത്തുന്നതോടെ ഗതാഗതക്കുരുക്കിനും ഇടയുണ്ട്.
ജങ്കാർ ജെട്ടിക്കു സമീപം ടൂറിസം ബോട്ട് സർവീസിനു ജെട്ടി നിർമിക്കാൻ നേരത്തേ തുറമുഖ അധികൃതർക്ക് പലരും അപേക്ഷ നൽകിയിരുന്നു.
എന്നാൽ, അപകട ഭീഷണി കണ്ട് അന്നു അനുമതി നൽകിയിരുന്നില്ല.
അതേസമയം, തുറമുഖ അധികൃതർ അനുമതി നൽകിയ സ്വകാര്യ ജെട്ടി പഞ്ചായത്ത് റോറോ ജെട്ടി നിർമാണത്തിന് തടസ്സമാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും നിർമാണ അനുമതി സംബന്ധിച്ച് തുറമുഖ അധികൃതരിൽ നിന്നു വിശദവിവരങ്ങൾ തേടുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]