
തിരുവമ്പാടി∙ പഞ്ചായത്തിലെ ടൗൺ വാർഡിന്റെയും മറിയപ്പുറം വാർഡിന്റെയും അതിർത്തി പങ്കിടുന്ന മറിയപ്പുറം–കക്കുണ്ട് റോഡ് തകർന്നത് യാത്രക്കാർക്ക് ദുരിതമായി. വർഷങ്ങളായി ഈ പഞ്ചായത്ത് റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട്.
ടാറിങ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട റോഡിൽ കാൽനട
യാത്ര പോലും അസാധ്യമായി. വലിയ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ചെറുവാഹനങ്ങൾ ഈ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നു.
ഈ റോഡിന് ഓട
ഇല്ലാത്തതിനാൽ മഴവെള്ളം മുഴുവൻ റോഡിലൂടെ ഒഴുകുകയാണ്. റോഡ് റീ ടാറിങ്ങിന് മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് എംഎൽഎ മുഖാന്തരം 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും മഴ നേരത്തെ തുടങ്ങിയതിനാൽ പണി തുടങ്ങിയില്ല.
ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചത് ഉപയോഗിച്ച് ഒരു കലുങ്ക് നിർമാണം നടത്തിയിട്ടുണ്ട്.
ഇതിന്റെ ബാക്കി തുക ഉപയോഗിച്ച് കുറച്ച് ദൂരം ഓട നിർമാണം നടത്തും.
പഞ്ചായത്ത് ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ അനുവദിച്ചു എങ്കിലും മറ്റ് പണികൾ നടത്താത്തതിനാൽ ഇത് ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. മഴക്കാലം കഴിഞ്ഞാൽ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
എന്നാൽ ഈ പ്രദേശത്തുള്ളവരുടെ യാത്രാ ദുരിതത്തിന് എന്ന് അവസാനം ഉണ്ടാകും എന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]