
കോഴിക്കോട് ∙ കരുതലിന്റെ സ്നേഹസ്പർശവുമായി വീട്ടമ്മമാരുടെ കൂട്ടായ്മ വീണ്ടും ചിത്രങ്ങളുമായെത്തി. കലയിലൂടെ കരുതൽ എന്ന ആശയവുമായി ‘സ്നേഹ വർണങ്ങൾ’ എന്ന പേരിൽ 12 വർഷം മുൻപ് ഒത്തുചേർന്ന 10 വീട്ടമ്മമാരുടെ കൂട്ടായ്മയാണ് ഇന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള സ്ത്രീകളുടെ കൂട്ടായ്മയായി വളർന്നത്.
ഇത്തവണ 140 സ്ത്രീകളാണ് 140 ചിത്രങ്ങളുമായി ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശനം തുടങ്ങിയിരിക്കുന്നത്. ദുബായിൽ നിന്നുള്ള 4 വയസ്സുകാരി ഇഷാൻവി വരദ ഗംഗേഷ് മുതൽ എൺപതുകാരിയായ കോവൂരിലെ ഹേമമാലിനി വരെ ഇക്കൂട്ടത്തിലുണ്ട്.
ഗവ.
മെഡിക്കൽ കോളജിലെ കാൻസർ വാർഡിലെ കുട്ടികളുടെ ചികിത്സാ സഹായത്തിനായി സ്കോളർഷിപ് പദ്ധതിയുമായാണ് ഇത്തവണയും ഇവർ ചിത്രപ്രദർശനം നടത്തുന്നത്. ചിത്രം വിറ്റു കിട്ടുന്ന പണത്തിന്റെ 25% ഈ പദ്ധതിയിലേക്ക് ചിത്രകാരികൾ നൽകും.
3000 രൂപ മുതൽ 35,000 രൂപ വരെ വിലയുള്ള ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. 2013ലാണ് നഗരത്തിലെ വീട്ടമ്മമാരായ ഗീത വാസുദേവ്, പ്രേംജ ബാബുരാജ്, പ്രണിത ദിവാകരൻ, രുഗ്മിണി എസ്.നായർ, അനുപമ സുനിൽ, രശ്മി കിഷോർ, സുധ പ്രേംനാഥ്, വീണാ സാബു, പ്രിയ ജയകുമാർ, രാധിക രഞ്ജിത്ത് എന്നിവർ ചേർന്നു സ്നേഹ വർണങ്ങൾ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചത്.
കഴിഞ്ഞ 12 വർഷങ്ങളിലെ ചിത്രപ്രദർശന–വിപണനത്തിലൂടെ സമാഹരിച്ച പണം കൊണ്ട് ഇവർ മെഡിക്കൽ കോളജിലെ ഐഎംസിഎച്ചിൽ ചികിത്സയ്ക്കെത്തുന്ന കുട്ടികൾക്കായി ഒരു പാർക്ക് നിർമിച്ചു നൽകി.
ഇവിടത്തെ കാൻസർ വാർഡിലെ കുട്ടികൾക്കായി ചികിത്സ സഹായം നൽകാനും, ടിവി, പ്രൊജക്ടർ, പഠനോപകരണങ്ങൾ, പുസ്തകങ്ങൾ, ബെഡ് ഷീറ്റുകൾ തുടങ്ങിയ വിവിധ സാധനങ്ങൾ നൽകാനും സാധിച്ചിട്ടുണ്ട്. ചിത്രപ്രദർശനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നടനും സംവിധായകനുമായ ജോയ് മാത്യു മുഖ്യാതിഥിയായി. 12നു വൈകിട്ട് 4നു നടക്കുന്ന സമാപന ചടങ്ങിൽ കാൻസർ ബാധിതരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ ഡോ.
വി.ടി.അജിത്കുമാർ വിതരണം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]