
വടകര∙ കോൺവന്റ് റോഡിൽ ശുചിമുറി മാലിന്യം ഒഴുക്കിയതു കാരണം കടുത്ത ദുർഗന്ധം. വ്യാഴാഴ്ച രാത്രി 8.30ന് ചെറിയ രീതിയിൽ ഒഴുക്കിയ മലിന ജലം അർധരാത്രി കഴിഞ്ഞപ്പോൾ റോഡിന്റെ ഒരു ഭാഗം നിറഞ്ഞൊഴുകി.
ഇന്നലെ രാവിലെ വെള്ളം വറ്റിയെങ്കിലും ദുർഗന്ധത്തിനു കുറവില്ല. നേരത്തേ ഓടയുടെ സ്ലാബ് പൊട്ടി മലിനജലം പുറത്തൊഴുകിയതു കൊണ്ട് ഈ റോഡിലുണ്ടായ പ്രശ്നം നഗരസഭ തൽക്കാലം പരിഹരിച്ചിരുന്നു.
അതിനു ശേഷം ചെറിയ തോതിൽ മലിനജലം മഴ വെള്ളവുമായി കലർന്ന് ഒഴുകുമായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം വൻ തോതിലാണ് വെള്ളം റോഡിലേക്ക് ഒഴുക്കിയത്. മലിനജല പ്രശ്നം പരാതിയായപ്പോൾ ഓടയിലേക്ക് വെള്ളം ഒഴുക്കിയിരുന്ന 3 ഹോട്ടലുകൾക്കെതിരെ നഗരസഭ നടപടിയെടുത്തിരുന്നു.
ഒഴുക്കുന്ന പൈപ്പ് അടച്ചിട്ടും മലിനീകരണത്തിന് പരിഹാരമായില്ല. ഒഴുക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനും കഴിഞ്ഞില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]