
പേരാമ്പ്ര∙ കൂത്താളിയിൽ വീട്ടമ്മയുടെ മരണവാർത്ത കേട്ട് നാട് നടുങ്ങി. ജന്മം കൊടുത്ത മകന്റെ കൈകൊണ്ടു തന്നെയായിരുന്നു മരണമെന്നതും ഞെട്ടിച്ചു.കൂത്താളിയിലെ തൈപ്പറമ്പിൽ പത്മാവതി അമ്മ (65) ആണ് മരിച്ചത്.
പ്രതിയായ മകൻ ലിനീഷുമായി (47) പൊലീസ് വീട്ടിൽ തെളിവെടുപ്പ് നടത്തി. ഓഗസ്റ്റ് 5ന് ആയിരുന്നു സംഭവം. തലയ്ക്ക് പരുക്കേറ്റ് ബോധം ഇല്ലാതെ കിടക്കുന്ന നിലയിൽ അമ്മയെ ആശുപത്രിയിൽ എത്തിച്ചു എന്നായിരുന്നു മകൻ അന്നു പൊലീസിനോട് പറഞ്ഞത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ചൂണ്ടിക്കാട്ടി നടത്തിയ ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
മദ്യപിച്ച് വീട്ടിലെത്തിയ ലിനീഷ് സ്വർണാഭരണവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ അമ്മയുടെ മാല ഊരി വാങ്ങുകയും മാല ഉപയോഗിച്ച് അമ്മയെ അടിക്കുകയായിരുന്നു.
അമ്മയുടെ മുഖത്തും കഴുത്തിലും പരുക്ക് പറ്റിയിരുന്നു. അമ്മ കിടന്നപ്പോൾ തല കുനിച്ചു പിടിച്ച് കാൽ മുട്ടുകൊണ്ട് നെറ്റിക്കും വാരിയെല്ലിനും ഇടിച്ചതായി ലിനീഷ് മൊഴി നൽകിയെന്നു പൊലീസ് പറഞ്ഞു.
ഇതുവഴി തലയിൽ രക്തം കട്ടപിടിക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് വിളിച്ചുവരുത്തിയ ലിനീഷിനെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.
പിന്നീട് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം പ്രതിയെ പേരാമ്പ്ര ബവ്റിജസ് പരിസരത്തു നിന്നാണ് പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മദ്യപിച്ച് മകൻ പണത്തിനും സ്വത്തിനും വേണ്ടി അമ്മയെ ഉപദ്രവിക്കാറുണ്ടെന്നു സമീപവാസികൾ പറഞ്ഞിരുന്നെങ്കിലും ആദ്യം ആരും വിശ്വസിച്ചിരുന്നില്ല. സംസ്കാരം കഴിഞ്ഞ് മകൻ ബാറിലും ബവ്റിജസിലും എത്തിയതാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്.
വോളിബോൾ താരമായ ലിനീഷ് കുറച്ചു കാലമായി മദ്യത്തിന് അടിമയായിട്ട്. അതിനു ശേഷമുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]