
കല്ലാച്ചി∙ പിഡബ്ല്യുഡി നടത്തുന്ന ടൗൺ വികസന പ്രവൃത്തി മന്ദഗതിയിൽ. സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി ഭൂരിഭാഗം വ്യാപാരികളും സ്ഥലം ഉടമകളും സഹകരിച്ചെങ്കിലും ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനം വൈകുന്നതു വികസന പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി.
3 കോടി രൂപയുടെ പ്രവൃത്തിയാണ് പലയിടങ്ങളിലും തുടങ്ങാൻ പോലും കഴിയാതെ നിൽക്കുന്നത്. വീതി കൂട്ടാൻ സ്ഥലം വിട്ടു നൽകിയ ഭാഗത്ത് ടാറിങ് അടക്കമുള്ള പ്രവൃത്തികളും വൈകുകയാണ്.
ജീർണിച്ച കെട്ടിടങ്ങളിൽ ചിലത് ഇനിയും മുൻഭാഗം പൊളിച്ചു റോഡിന് ആവശ്യമായ സ്ഥലം വിട്ടു കൊടുക്കാതെയുണ്ട്.
ചിലർ കോടതിയെ സമീപിച്ചിട്ടുമുണ്ട്. സിപിഎം ഓഫിസ് പരിസരത്ത് ഭൂരിഭാഗം കടകളുടെയും മുൻ ഭാഗം പൊളിച്ചു അഴുക്കുചാൽ പണിതു കഴിഞ്ഞു. ഗ്യാലക്സി ഹൈപ്പർ മാർക്കറ്റ് കെട്ടിടത്തിന്റെ ഭാഗത്ത് ഇനിയും സ്ഥലം വിട്ടു കിട്ടിയിട്ടില്ല.
ഈ ഭാഗത്തെ പ്രവൃത്തി തുടങ്ങിയിട്ടു പോലുമില്ല. കോർട്ട് റോഡ് കവലയിലും പഴയ മാർക്കറ്റ് റോഡ് കവലയിലും പൈപ്പ് റോഡ് കവലയിലും ഒരു പ്രവൃത്തിയും തുടങ്ങാനായിട്ടില്ല.
പണി ഏറ്റെടുത്ത യുഎൽസിസി അധികൃതരോട് വൈകാതെ റോഡ് വീതി കൂട്ടലിനുള്ള സ്ഥലം ലഭ്യമാകുമെന്നാണ് ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും വ്യക്തമാക്കിയതെങ്കിലും ഇപ്പോൾ എല്ലാവരും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
വാർഡ് വിഭജനം, വോട്ടു ചേർക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നത്. സ്ഥലം വിട്ടു നൽകിയ വ്യാപാരികളും കെട്ടിട
ഉടമസ്ഥരും റോഡ് പണിയും ടൗൺ വികസനവും വൈകുന്നതിൽ അസംതൃപ്തരാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]