
നാദാപുരം∙ എളയടത്തു നിന്നു കുനിങ്ങാട് പുറമേരി റോഡ് വഴി കക്കംവെള്ളിയിലേക്ക് വിവാഹ സംഘം കാറിന്റെ നമ്പർ പ്ലേറ്റുകൾ മറച്ചു ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ പതിച്ചു സഞ്ചരിച്ച സംഭവത്തിൽ കാറുകൾ ഓടിച്ച 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളയടം സ്വദേശി വാവുള്ളോട്ട് നൗഷിക്(46), കടമേരി സ്വദേശികളായ എടക്കോട്ടുമീത്തൽ മുഹമ്മദ് റഫ്നാസ്(21), രയരോത്ത് പൊയിൽ ആർപി നിജാസ്(33), ആർ.പി.ഹാഷിം (32) എന്നിവരെയാണ് എസ്ഐ എം.പി.വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് കെഎൽ18 എഎഫ് 7170, കെഎൽ18 എജി 4401, കെഎൽ18 എബി 1004, ഡിഎൽ 6സിക്യു 1513 എന്നീ കാറുകൾ നമ്പർ പ്രദർശിപ്പിക്കാതെ മനുഷ്യ ജീവന് അപകടം വരത്തക്ക വിധത്തിലും അശ്രദ്ധമായും അവിവേകമായും വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും ഗതാഗത തടസ്സമുണ്ടാക്കും വിധത്തിലും ഓടിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
4 കാറുകളും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ സംഘത്തിന്റെ യാത്രയ്ക്കിടയിൽ പുറമേരിയിൽ വച്ച് മറ്റൊരു വാഹനത്തിൽ തട്ടുമെന്നായപ്പോൾ നാട്ടുകാർ ഇടപെടുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]