
പ്രതിഷേധ ഫുട്ബോൾ മത്സരം ഇന്ന്
കോഴിക്കോട് ∙ കെപിസിസി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കടപ്പുറത്ത് പ്രതിഷേധ ഫുട്ബോൾ മത്സരം നടക്കും. മെസ്സി കേരളത്തിൽ എത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കായിക പ്രേമികളെ വഞ്ചിച്ചതാണെന്നു ആരോപിച്ചാണ് ‘ആരാധകരെ, നിരാശരാകേണ്ട കോഴിക്കോട് കടപ്പുറത്ത് മെസ്സി കളിക്കുന്നു’ എന്ന പേരിൽ ഫുട്ബോൾ നടത്തുന്നത്.
പഠനമുറി നിർമിക്കാൻ സഹായം
കോഴിക്കോട്∙ സർക്കാർ, എയ്ഡഡ്, സ്പെഷൽ, ടെക്നിക്കൽ, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5–12 ക്ലാസുകളിൽ പഠിക്കുന്ന, ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനവും 800 ചതുരശ്ര അടിയിൽ കുറവായ വീടും ഉള്ള പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കാൻ അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിൽ 30ന് അകം അപേക്ഷിക്കണം.
കേര സുരക്ഷാ ഇൻഷുറൻസ്
കോഴിക്കോട്∙ തെങ്ങുകയറ്റ തൊഴിലിൽ പ്രവർത്തിക്കുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേര സുരക്ഷാ ഇൻഷുറൻസിൽ അംഗമാകാൻ അപേക്ഷിക്കാം. 8891889720
ഓണം ഖാദി മേള തുടങ്ങി
ബാലുശ്ശേരി ∙ സർവോദയ സംഘത്തിന്റെ കരിയാത്തൻകാവ് ഖാദി ഭവനിൽ ഓണം ഖാദി മേള തുടങ്ങി.
30% വരെ സർക്കാർ റിബേറ്റ് ലഭിക്കും. സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്.
അധ്യാപക നിയമനം
മേപ്പയൂർ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി (സീനിയർ) അധ്യാപക അഭിമുഖം 11ന് രാവിലെ 11 ന്.
വടകര∙ ഗവ.
ടെക്നിക്കൽ ഹൈസ്കൂൾ ജിഐഎഫ്ഡി സെന്ററിലേക്ക് ഇംഗ്ലിഷ് ആൻഡ് വർക്പ്ലേസ് സ്കിൽ ടീച്ചർ അഭിമുഖം 11 നു രാവിലെ 11 ന്. 0496–2523140 ∙ വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (സീനിയർ), ഇംഗ്ലിഷ് (സീനിയർ) അധ്യാപക കൂടിക്കാഴ്ച 27ന് 10 ന് വിഎംജെ ഓഫിസിൽ നടക്കും.
∙ അഴിയൂർ ഗവ. എച്ച്എസ്എസിൽ എച്ച്എസ്എ ഇംഗ്ലിഷ് ഒഴിവിൽ കൂടിക്കാഴ്ച 11 ന് രാവിലെ 11 ന്.
കുറ്റ്യാടി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് അധ്യാപക കൂടിക്കാഴ്ച 25ന് 9.30ന്
സീറ്റ് ഒഴിവ്
കൊയിലാണ്ടി∙ എസ്എആർബിടിഎം ഗവ.
കോളജ് കൊയിലാണ്ടിയിൽ സ്പോർട്സ് ക്വാട്ടയിൽ ബിഎസ്സി മാത്തമാറ്റിക്സ് പ്രോഗ്രാമിൽ രണ്ടും ബിഎസ്സി ഫിസിക്സ്, ബിഎ ഹിസ്റ്ററി പ്രോഗ്രാമുകളിൽ ഒരോ സീറ്റ് വീതവും ഒഴിവുണ്ട്. കൂടിക്കാഴ്ച 11നു രാവിലെ 11ന്.
കൊയിലാണ്ടി∙ ഗവ. ഐടിഐ കൊയിലാണ്ടിയിൽ എസ്ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റിലേക്കും വനിതകൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളിലേക്കും 11 ന് അകം അപേക്ഷ സമർപ്പിക്കണം.
04962631129.
പ്രവേശനം നിരോധിച്ചു
മുക്കം ∙ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡിൽ ഡ്രൈനേജ് നിർമാണം നടക്കുന്നതിനാൽ സ്റ്റാൻഡിലേക്കുള്ള പ്രവേശനം നിരോധിച്ചു.
പുതിയ ബസ് സ്റ്റാൻഡിലേക്ക് വരുന്ന വാഹനങ്ങൾ ഇന്നു മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പഴയ സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അഖണ്ഡ രാമായണ പാരായണം നാളെ മുതൽ
കാക്കൂർ ∙ പുന്നൂർ ചെറുപാലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നാളെ പുലർച്ചെ മുതൽ അഖണ്ഡ രാമായണ പാരായണം രാവിലെ 9ന് കുട്ടികൾക്കുള്ള രാമായണ പാരായണ മത്സരം, ഉച്ചയ്ക്ക് പ്രസാദഊട്ട് എന്നിവ ഉണ്ടാകും.
ഓട്ടോ തൊഴിലാളികൾ ഇന്ന് പണിമുടക്കും
തലക്കുളത്തൂർ ∙ പാവയിൽ ചീർപ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ ഇന്ന് പണിമുടക്കും.
സൗജന്യ നേത്ര പരിശോധന ക്യാംപ്
കൊടുവള്ളി∙ വ്യാപാരി ദിനത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കൊടുവള്ളി യൂണിറ്റും ഐ ട്രസ്റ്റ് ഡിവൈൻ കണ്ണാശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ കൊടുവള്ളി വ്യാപാര ഭവനിൽ നടക്കും.
9846475859. ഓണം ഖാദി മേള
ബാലുശ്ശേരി ∙ സർവോദയ സംഘത്തിന്റെ കരിയാത്തൻകാവ് ഖാദി ഭവനിൽ ഓണം ഖാദി മേള തുടങ്ങി.
30% വരെ സർക്കാർ റിബേറ്റ് ലഭിക്കും. സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]