
കൂടരഞ്ഞി∙ പഞ്ചായത്തിലെ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തി മറിച്ചിട്ടു.
ഏറ്റുമാനൂർക്കാരൻ ഏബ്രഹാം ജോസഫിന്റെ വീട്ടുമുറ്റത്താണ് കാട്ടാന പരാക്രമം കാട്ടിയത്. ആനശല്യമുള്ള പ്രദേശമായതിനാൽ വീടിന്റെ വാതിൽ തകർക്കാനാകാത്ത വിധം വാതിലിനു മുൻപിലാണ് പതിവായി ജീപ്പ് നിർത്തിയിടുക.
പുലർച്ചെ 5ന് എത്തിയ കാട്ടാന ജീപ്പ് കുത്തി മറിച്ചിടുകയായിരുന്നു. അരമണിക്കൂർ സമയം വീട്ടു മുറ്റത്ത് നിന്ന ശേഷം പറമ്പിലേക്ക് ഇറങ്ങി കൃഷി നശിപ്പിച്ച് നേരം പുലർന്നപ്പോൾ വനമേഖലയിലേക്കു പോയി.
പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.സുധീറിന്റെ നേതൃത്വത്തിൽ വനപാലക സംഘം രാവിലെ സ്ഥലത്ത് എത്തി.
ആർആർടി സംഘം ജീപ്പ് ഉയർത്തി. ഈ പ്രദേശത്ത് സ്വകാര്യ വ്യക്തികൾ കൃഷിയിടത്തിൽ സ്ഥാപിച്ച സൗരോർജ വേലിയും കാട്ടാന തകർത്തു. ഒരു മാസം മുൻപ് രാത്രി ഈ വീടിന്റെ മുൻപിൽ എത്തിയ കാട്ടാന വീട്ടുകാരെ ഭയപ്പെടുത്തി ഒരു രാത്രി മുഴുവൻ ഇവിടെ നിന്ന സംഭവം ഉണ്ടായിരുന്നു.
കോഴിക്കോട്– മലപ്പുറം ജില്ലകളുടെ അതിർത്തി ഗ്രാമമാണ് തേനരുവി.
കൂടരഞ്ഞി, ഊർങ്ങാട്ടിരി, ചാലിയാർ, പഞ്ചായത്തുകളുടെ ഫോറസ്റ്റ് അതിർത്തി പ്രദേശം കൂടിയാണ് ഈ സ്ഥലം. സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകുന്നതു കൊണ്ട് ഈ പ്രദേശത്തെ ജനങ്ങൾ വലിയ ദുരിതത്തിലാണ്. പലപ്പോഴും വനപാലകർ പ്രദേശം സന്ദർശിച്ച് പടക്കം പൊട്ടിച്ച് പോകുന്നതല്ലാതെ മറ്റ് പ്രതിരോധ നടപടികളോ ആനകളെ ഉൾവനത്തിലേക്ക് കയറ്റി വിടാനുള്ള പ്രവർത്തനങ്ങളോ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.
വന്യമൃഗശല്യവും തെരുവുനായ ശല്യവും: നിയമസഭാ സമ്മേളനം വിളിക്കണം
കോഴിക്കോട്∙ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിലും തെരുവുനായ ശല്യം അനിയന്ത്രിതമായി കേരളത്തെ ഭയപ്പെടുത്തുന്ന അവസ്ഥയിലും രണ്ട് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിന് ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് മുൻ എംഎൽഎ ജോണി നെല്ലൂർ ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ്(എം) ജില്ലാതല കാര്യവിചാര സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കേരള കോൺഗ്രസി(എം) ന്റെ പിന്നാലെ നടക്കുന്നത് ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടാണ്.
അവർ ഈ കട്ടിലു കണ്ട് പനിക്കേണ്ടെന്നും ജോണി നെല്ലൂർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എം.പോൾസൺ, കെ.കെ.നാരായണൻ, ആന്റണി ഈരൂരി, ജോസഫ് വെട്ടുകല്ലേൽ, ബോബി മൂക്കൻ തോട്ടം, വിനോദ് കിഴക്കയിൽ, സുരേന്ദ്രൻ പാലേരി, പ്രിൻസ് പുത്തൻ കണ്ടം, റോയി മുരിക്കോലിൽ, ബോബി ഓസ്റ്റിൻ, ജോസ് പൈമ്പിള്ളി, സിജോ വടക്കേൻതോട്ടം, സിനി സിജോ, ജിമ്മി ജോർജ്, ബേബി കൂനന്താനം, രാഘവൻ കല്ലാനോട്, വിജി വിനോദൻ, ബേബി പൂവത്തിങ്കൽ, അബ്ദുൽ റസാഖ് മായനാട് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]