
ഇന്റർവ്യൂ 11ന്
മാവൂർ ∙ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 11ന് രാവിലെ 10.30ന്.
വെള്ളനൂർ∙ കുന്നമംഗലം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ അറബിക് അധ്യാപക കൂടിക്കാഴ്ച 11ന്. 0495 2988008.
അനുസ്മരണം
മാവൂർ ∙ വായനപക്ഷാചരണത്തിന്റെ ഭാഗമായി ഗ്രാമീണ വായനശാല ആൻഡ് ലൈബ്രറി ഐ.വി.ദാസ് അനുസ്മരണവും നോവൽ അവതരണവും നടത്തി.
വായനശാല പ്രസിഡന്റ് വി.സുരേഷ് അധ്യക്ഷത വഹിച്ചു. ടി.എം.അംബുജാക്ഷി, നിഹാര ശ്രീജിത്ത്, എം.രജീന്ദ്രൻ, കെ.കെ.മിഥുൻദാസ് എന്നിവർ പ്രസംഗിച്ചു.
മാവൂർ ∙ സിപിഎം മാവൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ.പി.വിജയൻ അനുസ്മരണം കുന്നമംഗലം ഏരിയ സെക്രട്ടറി പി.ഷൈപു ഉദ്ഘാടനം ചെയ്തു.പി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി, കെ.ജി.പങ്കജാക്ഷൻ, എം.ധർമജൻ, കെ.പി.ചന്ദ്രൻ, സുരേഷ് പുതുക്കുടി, ടിപി.സി.വളയന്നൂർ, ഇ.എൻ.പ്രേംനാഥ്, പി.പീതാംബരൻ എന്നിവർ പ്രസംഗിച്ചു.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 7.30 മുതൽ 3.30 വരെ ഉണ്ണികുളം ഭജനമഠം, വള്ളിപ്പറ്റ, ചീറ്റക്കുന്ന് ടവർ, അത്തിക്കോട്, മങ്ങാട്, കൊല്ലൊരുകുന്ന്, നെരോത്ത്, വയലാങ്കര, ആലങ്ങാംപൊയിൽ, പാറച്ചാൽ, ഫൈബർ എന്നീ ഭാഗങ്ങൾ.
∙ 9 – 2: നടുവണ്ണൂർ കേരഫെഡ് ജംക്ഷൻ, മന്തൻകാവ് എന്നീ ഭാഗങ്ങൾ.
∙ 8.30 – 11: അരിക്കുളം കീഴരിയൂർ ടൗൺ, നടുവത്തൂർ ശിവക്ഷേത്രം, നടുവത്തൂർ ടൗൺ എന്നീ ഭാഗങ്ങൾ.
∙ 9 – 5: കോവൂർ ഇരിങ്ങാടൻ പള്ളി, വളാങ്കുളം, മണിയഞ്ചേരിത്താഴം എന്നീ ഭാഗങ്ങൾ.
∙ 9 – 12: കോവൂർ പരപ്പക്കുന്ന്, ടെസ്റ്റ് ഗ്രൗണ്ട്, ഡെർമറ്റോളജി ഹോസ്പിറ്റൽ പരിസരം, പൂങ്കാവനം എന്നീ ഭാഗങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]