മുക്കത്ത് കൂറ്റൻ മരം വീണ് മൂന്ന് അതിഥിതൊഴിലാളികൾക്ക് പരുക്ക്
മുക്കം∙ തൊഴിലാളികൾക്കിടയിലേക്ക് കൂറ്റൻ മരം വീണ് മൂന്ന് അതിഥിതൊഴിലാളികൾക്ക് പരുക്ക്. മുക്കം മരഞ്ചാട്ടി റോഡിൽ കുമാരനെല്ലൂരിൽ കോൺക്രീറ്റ് ജോലിയിലേർപ്പെട്ട
തൊഴിലാളികൾക്കിടയിലേക്കാണ് മരംവീണത്. സംഭവത്തിൽ മൂന്ന് അതിഥിതൊഴിലാളികൾക്ക് പരുക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളി ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. റോഡിന് സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലിയിൽ ഏർപ്പെട്ട
തൊഴിലാളികൾക്ക് മുകളിലൂടെ സമീപത്തുണ്ടായിരുന്ന കൂറ്റൻ പാറക മരം കടപുഴകി വീഴുകയായിരുന്നു. ബംഗാൾ സ്വദേശികളായ മുഹമ്മദ് നൂറുൽ ആലം (42), ബാബു (27), ജമാൽ (20) എന്നിവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വൈദ്യുത ലൈനും തകരാറിലായി. ഭിന്ന ശേഷിക്കാരനായ യൂസഫ് നടത്തുന്ന പെട്ടിക്കടയ്ക്കു തൊട്ടടുത്തായാണ് മരം പതിച്ചത്.
മുക്കത്തുനിന്നും സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ മരം മുറിച്ച് ഗതാഗതം പുന:സ്ഥാപിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]