
എം.പി.എം.മുബശിർ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.പി.എം.മുബശിർ (70) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകിട്ട് 7നായിരുന്നു അന്ത്യം. മലബാർ ചേംബർ ഓഫ് കോമേഴ്സ്, റോട്ടറി തുടങ്ങിയ ക്ലബുകളുടെ സാരഥിയായിരുന്നു. മലബാർ ടൂറിസം സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, ഓയിസ്ക ഇന്റർനാഷനൽ കാലിക്കറ്റ് പ്രസിഡന്റ്, റോട്ടറി കാലിക്കറ്റ് മുൻ പ്രസിഡന്റ്, എക്സ്ക്ലുസീവ് ക്ലബ് സ്ഥാപകാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1ന് സിവിൽ സ്റ്റേഷൻ ഇസ്ലാമിക് സെന്റർ ജുമാ മസ്ജിദിൽ. ഭാര്യ: ഫൗസിയ മുബശ്ശിർ. മക്കൾ: ബൂബ്ൾ ഐൻ, നിഷാതുൽ ഐൻ, ആസ്സിം മുബശ്ശിർ. മരുമക്കൾ: അഫ്സൽ അഹമ്മദ്, സജിൻ ഹംസ, ഫാത്തിമ സഹല.