
കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളിൽ എടുത്ത പല കുഴികളും മാസങ്ങളായി നാട്ടുകാർക്ക് വാരിക്കുഴികളായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാട്ടുകാർ യാത്ര ചെയ്യുന്ന വഴിയിൽ കുഴിയെടുത്താൽ ആ കുഴി മൂടുകയെന്നതാണല്ലോ നാട്ടുനടപ്പ്. എന്നാൽ വിവിധ ജോലികൾക്കായി കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളിൽ എടുത്ത പല കുഴികളും മാസങ്ങളായി നാട്ടുകാർക്ക് വാരിക്കുഴികളായി മാറിയിരിക്കുകയാണ്. മാവൂർ റോഡിൽ കോവൂരിൽ പൈപ്പിടാൻ എടുത്ത കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരിക്ക് പരുക്കേറ്റത് കഴിഞ്ഞദിവസമാണ്. നഗരറോഡുകളിൽ ഇത്തരത്തിൽ അപകടക്കെണിയായി ഒട്ടേറെ കുഴികളുണ്ട്.
ഗർത്തം.
കോഴിക്കോട് ∙ തളി ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള റോഡിലൂടെ പൈപ്പിടാൻ എടുത്ത കുഴി മാസങ്ങളായി അതേ പടി കിടക്കുകയാണ്. വർഷങ്ങളോളം തകർന്നു കിടന്ന റോഡ് ഇന്റർലോക്കിട്ട് നന്നാക്കി ദിവസങ്ങൾക്കകമാണ് ഇവിടെ പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുത്തത്.പുതിയ പാലം മുതൽ തളി റോഡ് വഴി കല്ലായിറോഡ് വരെ എത്തുന്ന പൈപ്പ് ലൈനിടാനാണ് ഇവിടെ കുഴിയെടുത്തത്. പൈപ്പ് ലഭ്യത പ്രതിസന്ധിയായതോടെ പണി മുടങ്ങി. കണ്ടംകുളം ജൂബിലി ഹാളിനു സമീപം ഇപ്പോഴും കുഴി മൂടാതെ കിടക്കുകയാണ്.
പൈപ്പ് എത്തിയതോടെ ഈ കുഴി മൂടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.എന്നാൽ ജയ ഹോട്ടലിനു സമീപത്ത് ക്രോസ് റോഡിനു കുറുകെ റോഡിനടിയിൽ വിവിധ കേബിളുകൾ കടന്നുപോവുന്നതും പ്രതിസന്ധിയാണ്.മാവൂർ റോഡിൽ ചേവായൂർ ഭാഗത്തേക്ക് തൊണ്ടയാട് ജംക്ഷൻ പിന്നിട്ട ശേഷമുള്ള കയറ്റത്തിൽ പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുത്തിട്ടുണ്ട്. ഇവിടെ റോഡിന്റെ ഭാഗത്ത് കുഴിക്കകത്തെ മണ്ണ് ഇടിഞ്ഞു കിടക്കുകയാണ്. ഈ കുഴി മൂടിയില്ലെങ്കിൽ റോഡിന്റെ ഒരു വശം കുഴിയിലേക്ക് വീഴുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
ഗാന്ധി റോഡിൽ മേൽപാലം ഇറങ്ങി ചെല്ലുമ്പോൾ ലേബർ ഓഫിസിനു സമീപത്ത് കുഴിയെടുത്തിട്ടും ആഴ്ചകൾ പിന്നിട്ടു. കെഎസ്ഇബിയുടെ കേബിൾ ജോലികൾക്കായാണ് ഇവിടെ കുഴിയെടുത്തത്.മാവൂർ റോഡിൽ ചേവായൂർ എത്തും മുൻപ് പ്രസന്റേഷൻ സ്കൂളിനു സമീപത്തും വലിയ കുഴിയെടുത്തിട്ടു മാസങ്ങളായി. ഇവിടെയും പാചകവാതക പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കുഴിയെടുത്തത്. വൈകുന്നേരങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന ഭാഗത്താണ് കുഴി.