കോഴിക്കോട് ∙ വിദ്യാഭ്യാസത്തിനൊപ്പം വിമർശനാത്മക ചിന്തകൾ കൂടി പകർന്നുനൽകി ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. പുതിയങ്ങാടി ഗവ.
മാപ്പിള യുപി സ്കൂളിനായി പ്രിസം പദ്ധതിയിൽ നിർമിച്ച കെട്ടിടം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. കായിക വിനോദത്തിനായി സ്കൂളുകളിൽ ടർഫ് കോർട്ടുകൾ നിർമിക്കാൻ രക്ഷാകർതൃ സമിതികൾ മുന്നിട്ടിറങ്ങണമെന്നും വായനയ്ക്കായി പ്രത്യേക ഇടങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫാദി രചിച്ച കവിതാസമാഹാരം ‘മധുമൊഴികൾ’ സ്പീക്കർ പ്രകാശനം ചെയ്തു.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ സാറ ജാഫർ, കൗൺസിലർമാരായ പി.പ്രസീന, കെ.സരിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.ലുക്മാൻ, പ്രധാനാധ്യാപകൻ ടി.അശോക് കുമാർ, പിടിഎ പ്രസിഡന്റ് പി.ടി.നവാസ്, കെ.സുബൈർ, കെ.രാധാകൃഷ്ണൻ, കെ.സി.നിഷ, പി.ഷാലി ഫ്രാൻസിസ്, കെ.ജെറീഷ്, പി.പി.നാസർ, റിഷാദ്, ലിവിൻസ്, പി.കെ.ഗണേശൻ, എം.സാമി, എസ്.വി.ഷൗലീക്ക്, ഗിനി വാളിക്കണ്ടി എന്നിവർ സംസാരിച്ചു.
എ.പ്രദീപ്കുമാർ എംഎൽഎ ആയിരിക്കെ അനുവദിച്ച 2.54 കോടി രൂപയും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 59 ലക്ഷം രൂപയും ചെലവിട്ടാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

