കോഴിക്കോട് ∙ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ അയച്ച വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. പോസ്റ്റിനു താഴെ രസകരമായ കമന്റുകളാണ് ആളുകൾ പങ്കുവയ്ക്കുന്നത്.
‘ഊതി വിട്’, ‘ഒരു പത്തു കോടി ഉണ്ടെങ്കിൽ എത്ര ചിക്കൻ ബിരിയാണി വാങ്ങി കഴിക്കാമായിരുന്നു’, ‘ചപ്പാത്തിയൊക്കെ ചുടാൻ പഠിച്ചോ? ജയിലിൽ നല്ല ശമ്പളം എന്നാ കേട്ടത്’ എന്നിങ്ങനെ പോകുന്നു വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.
വാര്‍ത്താസമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്ന് കാണിച്ച് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രാഹുലിന്റെ വക്കീല്‍ നോട്ടീസ്. ഇതിനോട് കോഴിക്കോട് ബീച്ചിലിരുന്ന് ബബിള്‍സ് ഉണ്ടാക്കുന്ന വിഡിയോയും ഒപ്പം പരിഹാസ കുറിപ്പും പങ്കുവച്ചാണ് ഷഹനാസ് പ്രതികരിച്ചത്.
‘എണ്ണിക്കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ. ഇന്നലെ നീ ആരായിരുന്നു…? ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ മറ്റന്നാൾ നീ ആരാണാവോ? എന്തൊക്കെ ആയിരുന്നു വ്യാജകാർഡ് ആയിട്ട് വന്നപ്പോൾ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു… എന്നിട്ട് ഇപ്പോഴെന്തായി, പവനായി ശവമായി.
കോഴിക്കോട് ബീച്ചിൽ തന്നെ ഉണ്ട്’ – എംഎ ഷഹനാസ് കുറിച്ചു.
ഫെബ്രുവരി മൂന്നിനാണ് വക്കീല്‍ നോട്ടീസിന് ആസ്പദമായ ഷഹനാസിന്റെ വാര്‍ത്താ സമ്മേളനം നടക്കുന്നത്. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എംഎ ഷഹനാസ് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്റെ പരാമർശം കള്ളമാണെന്നും ഷഹനാസ് പറഞ്ഞു.
‘ചാനലിന് പണം നൽകിയാണ് രാഹുൽ ഇന്റർവ്യു നൽകിയത്. ഇന്റർവ്യുവിൽ അവതാരകൻ വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ ശ്രമിച്ചില്ല.
രാഹുലിനെ വെളുപ്പിച്ച് എടുക്കാനാണ് ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്.
കുറെ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുൽ ഇന്നലെ ചോദിച്ചത്. രാഹുൽ മാങ്കൂട്ടം ഒരു ‘കോഴി’ ആണെന്ന് എനിക്ക് പണ്ടേ അറിയാം.
രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും എനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം എനിക്കുണ്ട്.
പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. രാഹുലിന് എന്റെ മുന്നിലിരിക്കാൻ ധൈര്യമുണ്ടോ? രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ തയാറാണ്.
രാഹുലിനെതിരെ ആദ്യ പരാതി വന്നപ്പോൾ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല.
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് നിയമനടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുൽ മാങ്കൂട്ടം എന്ന കോഴിയെ നിർത്തേണ്ട
സ്ഥലത്ത് നിർത്തിയിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്റെ ഫോൺ വച്ച് ഏത് പരിശോധനകൾക്കും തയാറാണ്.
രാഹുലിന് ധൈര്യമുണ്ടോ ഫോൺ കാണിക്കാൻ? നേരിട്ട് കാണണമെന്ന് പറഞ്ഞു രാഹുൽ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്.
ധൈര്യം ഉണ്ടെങ്കിൽ രാഹുൽ സ്ക്രീൻ ഷോട്ടുകൾ പുറത്തുവിടട്ടെ, എന്റെ സോഷ്യൽ മീഡിയ സ്റ്റോറികൾക്ക് രാഹുൽ അയച്ച മറുപടികൾ ഇൻബോക്സിൽ കാണാം. ഞാൻ സാരി ഉടുത്തു ഇൻസ്റ്റാഗ്രാമിൽ ഇട്ട
ഫോട്ടോയ്ക്ക് കമന്റ് ബോക്സിൽ വന്ന് രാഹുൽ മോശം മെസേജ് അയച്ചിട്ടുണ്ട്. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്.
രാഹുൽ എന്ന കോഴി സുഹൃത്താണ് എന്ന് പറയുന്നതിൽ എനിക്ക് നാണക്കേടുണ്ട്. എന്റെ സുഹൃത്തല്ല, രാഹുൽ പറയുന്നത് കള്ളം മാത്രമാണ്’ –ഷഹനാസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

