കോഴിക്കോട്∙ ദീർഘദൂര ഓട്ടക്കാരുടെ ആവേശമേറിയ മത്സരമാണ് ഞായറാഴ്ച കോഴിക്കോട്ടുകാർ കണികണ്ടുണർന്നത്. കടപ്പുറത്ത് ഓട്ടമത്സരങ്ങളുടെ പുതുചരിത്രമെഴുതിച്ചേർക്കുകയായിരുന്നു, കാലിക്കറ്റ് ഹാഫ് മാരത്തൺ.
കോഴിക്കോട് ഐഐഎമ്മിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പതിനാറാം വർഷമാണ് കാലിക്കറ്റ് ഹാഫ് മാരത്തൺ നടത്തുന്നത്. ദീർഘദൂര ഓട്ടക്കാർക്ക് ആവേശം പകരാൻ ഇന്നലെ വേദിയിലെത്തിയത് ഒളിംപ്യൻ ജിൻസൺ ജോൺസനാണ്. 1500 മീറ്ററിൽ ഏഷ്യൻ ഗെയിംസ് സ്വർണജേതാവും ദേശീയ റെക്കോർഡിനുടമയുമാണ് ജിൻസൺ.
രാവിലെ ആറിന് കാലിക്കറ്റ് ഹാഫ് മാരത്തണിലെ 10 കിലോമീറ്റർ മത്സരം ഫ്ലാഗ്ഓഫ് ചെയ്തത് ജിൻസൺ ജോൺസനാണ്. വികെസി ഡയറക്ടർ വി.റഫീഖും ഒപ്പമുണ്ടായിരുന്നു.
21 കിലോമീറ്റർ മത്സരം ഐഐഎം സ്റ്റുഡന്റ്സ് അഫയേഴ്സ് ചെയർപഴ്സൺ പ്രഫ. രാച്ചപ്പ ഷെട്ടി, ഡീൻ ഓഫ് പ്രോഗ്രാംസ് പ്രഫ.
ബി.ആനന്ദകുട്ടൻ, എക്സി. എജ്യൂക്കേഷൻ ഡീൻ പ്രഫ.
സുദർശൻ കുണ്ട്ലുരു എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.
3 കിലോമീറ്റർ ഡ്രീം റൺ കെവിആർ മാനേജിങ് ഡയറക്ടർ സുജിത് റാം പാറയിൽ, ബേബി മെമ്മോറിയൽ ആശുപത്രി എമർജൻസി മെഡിസിൻ ചീഫ് ഡോ. ഫാബിത് മൊയ്തീൻ എന്നിവർ ഫ്ലാഗ്ഓഫ് ചെയ്തു.
21 കിലോമീറ്റർ മത്സരത്തിൽ 45 വയസ്സിൽ താഴെയുള്ള പുരുഷൻമാരുടെ വിഭാഗത്തിൽ ഫാറൂഖ് ചൗധരി ഒന്നാംസ്ഥാനത്തെത്തി. രോഹിത്ത് ബിന്നാർ രണ്ടാംസ്ഥാനം നേടി.
കോട്ടയ്ക്കൽ റണ്ണേഴ്സ് ക്ലബ്ബിന്റെ പി.അശ്വിൻ മൂന്നാംസ്ഥാനം നേടി. 45 വയസ്സിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ ബബ്ലി വർമ ഒന്നാംസ്ഥാനവും ഡി.ആർ.സ്മിത രണ്ടാംസ്ഥാനവും അഞ്ജു മുരുകൻ മൂന്നാംസ്ഥാനവും നേടി.
45 വയസ്സിനു മുകളിലുള്ള പുരുഷൻമാരുടെ വിഭാഗത്തിൽ കാലിക്കറ്റ് റോയൽ റണ്ണേഴ്സിന്റെ ഇ.ജെ.ജോസഫ് ഒന്നാമതെത്തി.
വനിതകളുടെ വിഭാഗത്തിൽ റോയൽ റണ്ണേഴ്സിന്റെ ജസീന ഖനി ഒന്നാമതെത്തി.10 കിലോമീറ്റർ മത്സരത്തിൽ 45 വയസ്സിൽ താഴെയുള്ള പുരുഷൻമാരുടെ വിഭാഗത്തിൽ രവി ചൗധരി ഒന്നാംസ്ഥാനം നേടി. എം.പി.നബീൽ സാഹി രണ്ടാംസ്ഥാനവും സി.നിഖിൽ മുന്നാംസ്ഥാനവും നേടി.
വനിതകളുടെ വിഭാഗത്തിൽ സി.പ്രിയങ്ക ഒന്നാംസ്ഥാനവും വി.രഞ്ജിത രണ്ടാംസ്ഥാനവും ആരാധന മൂന്നാംസ്ഥാനവും നേടി. 45 വയസ്സിനു മുകളിലുള്ള പുരുഷൻമാരുടെ മത്സരത്തിൽ കാലിക്കറ്റ് റോയൽ റണ്ണേഴ്സിന്റെ എ.കെ.സർഫുദീൻ ഒന്നാംസ്ഥാനം നേടി. വനിതകളുടെ വിഭാഗത്തിൽ വി.എസ്.ശ്രീദേവി ഒന്നാംസ്ഥാനം നേടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

