കോഴിക്കോട്∙ ഗിർ വനാന്തരങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ വളരുന്ന അപൂർവ ഇനം ഗിർ പശുക്കൾ, കഠിന ചൂടിലും വളരുന്ന പഞ്ചാബിന്റെ ഷഹിപാൽ ഇനം പശുകൾ, ഒപ്പം കാസർകോട് കുള്ളനും കനേഡിയൻ പിഗ്മി ആടുകളുമായി സതേൺ ഡയറി ആൻഡ് ഫുഡ് കോൺക്ലേവിന്റെ ഭാഗമായി സരോവരത്ത് ഒരുക്കിയ വിവിധ ഇനം പശുക്കളുടെ പ്രദർശനം ശ്രദ്ധേയം.
ഉയർന്ന പ്രതിരോധ ശേഷിയുള്ള ഗിർ പശുക്കൾ പ്രദർശനത്തിലെ മുഖ്യ ഇനമാണ്. ഉയർന്ന നെറ്റിയും മിനുസമുള്ള ശരീര പ്രകൃതിയും ആരെയും ആകർഷിക്കും. താർ മരുഭൂമി പ്രദേശത്തു നിന്ന് എത്തിച്ച താർപർക്കർ ഇനം പശു രോഗപ്രതിരോധത്തിലും കൂടുതൽ പാൽ ലഭിക്കുന്നതിലും മുന്നിലാണ്.
വടക്കൻ കർണാടകയിൽ നിന്നുള്ള കൃഷ്ണവാലി, മഹാരാഷ്ട്രയിൽ നിന്നുള്ള കപില, രാജസ്ഥാനിൽ നിന്നുള്ള രാത്തി, പഞ്ചാബ് – ഹരിയാന മേഖലയിൽ നിന്നുള്ള ഷാഹിവാൽ, കേരളത്തിന്റെ സ്വന്തം ഇനങ്ങളായ വെച്ചൂർ, റെഡ് സിന്ധിയും പ്രദർശനത്തിലുണ്ട്.
പശുക്കൾക്കു പുറമെ ആടുകളും പ്രദർശനത്തിലുണ്ട്. ജമ്നപ്യാരി, സിരോഹി, കനേഡിയൻ പിഗ്മി, സിൽക്കി ഗോട്ട് എന്നിവയുണ്ട്.
വളരെ ചെറിയ ഇനമായ കനേഡിയൻ പിഗ്മിക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രദർശനം നാളെ സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

