താമരശ്ശേരി ∙ ടൗണിൽ പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള കച്ചവട സ്ഥാപനങ്ങളിലെ മീറ്ററിൽ നിന്ന് വൈദ്യുതി കണക്ഷൻ വേർപെടുത്തി കേബിളും ചെമ്പുകമ്പിയും മറ്റും മോഷ്ടിച്ചു. ഇവിടെ ഫാത്തിമ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കംഫർട്ട് ട്രാവൽസ്, ഏഷ്യൻ പെയ്ന്റ്സ്, ആധാരം എഴുത്ത് ഓഫിസ്, ഓൺ ലൈൻ സർവീസ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മീറ്ററിൽ നിന്ന് വൈദ്യുതി കണക്ഷൻ വിഛേദിച്ച് കേബിൾ മോഷ്ടിച്ചത്.
സിസിടിവി ദൃശ്യത്തിൽ നിന്ന് മോഷ്ടാവിനെ കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്.സ്ഥപന ഉടമകളുടെ പരാതി പ്രകാരം താമരശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നു.ബുധനാഴ്ച രാവിലെ 6നാണ് വൈദ്യുതി വിഛേദിച്ചു മോഷണം നടത്തിയത്. വൈദ്യുതി മുടക്കത്തെ തുടർന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് മോഷണമാണെന്നു മനസ്സിലായത്. കഴിഞ്ഞ ദിവസം കംഫർട്ട് ട്രാവൽസിൽ ഇതേ സംഭവം ഉണ്ടായെങ്കിലും സാമൂഹിക വിരുദ്ധർ ചെയ്തതാണ് കരുതി ഇലക്ട്രീഷനെ വരുത്തി പുതിയ വയർ വാങ്ങി കണക്ഷൻ ശരിയാക്കിയതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

