നാദാപുരം∙ പൈപ്പിടുന്നതിനെച്ചൊല്ലിയുള്ള തർക്കം കോടതി കയറിയതോടെ പണി നിലച്ച ചെക്യാട് ജലപദ്ധതി കമ്മിഷൻ ചെയ്യാൻ കഴിയുന്നില്ല. ഇതു കാരണം അരീക്കരക്കുന്നിലെ ബിഎസ്എഫ് പരിശീലന കേന്ദ്രത്തിലേക്ക് അടക്കം വെള്ളം കിട്ടുന്നില്ല.
നാദാപുരം പഞ്ചായത്തിലെ സ്വകാര്യ കിണറുകളിൽ നിന്നും മറ്റുമാണ് ബിഎസ്എഫ് കേന്ദ്രത്തിലേക്ക് ഇപ്പോൾ ടാങ്കറുകളിലാക്കി വെള്ളം കൊണ്ടു പോകുന്നത്. പുളിയാവിലെ പാതാളക്കുന്നിൽ നിർമിച്ച 12,50,000 ലീറ്റർ ശേഷിയുള്ള കൂറ്റൻ ജലസംഭരണിയുടെ മിനുക്കു പണിയും ചായം പൂശലുമെല്ലാം പൂർത്തിയായതാണ്. ചെക്യാട്ടെ പുത്തൻപീടികയിൽ കുടുംബാംഗമായ പന്നിയന്റവിട
അയിശുവാണ് സംഭരണി നിർമിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്. അവർ ഈയിടെ മരിച്ചു.
കണ്ടിവാതുക്കലിലെ അംബേദ്കർ കോളനിയിലേക്കു തുടങ്ങി ചെക്യാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെല്ലാം വെള്ളം എത്തിക്കുന്നതിന് ഉപകരിക്കും വിധമുള്ള വിപുലമായ പദ്ധതിക്ക് ജല അതോറിറ്റി 32 കോടി രൂപയാണ് വകയിരുത്തിയത്.
ചെക്യാട് പഞ്ചായത്തിലെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയാണ് വിഷ്ണുമംഗലത്ത് പൈപ്പിടൽ തർക്കത്തിൽ കുടുങ്ങിയതു കാരണം മുടങ്ങിയത്.
കൂറ്റൻ പൈപ്പ് സ്ഥാപിക്കാൻ തീരുമാനിച്ചത് തന്റെ വീട്ടു മതിലിനോടു ചേർന്നാണെന്നും പൈപ്പ് പൊട്ടി മതിലും തന്റെ പുരയിടവും അടക്കം തകരാനിടയുണ്ടെന്നും കാണിച്ചു മുൻസിഫ് കോടതിയിലാണ് വീട്ടുടമ ഹർജി ഫയൽ ചെയ്തത്.
കമ്മിഷൻ തെളിവെടുപ്പും സർവേയറുടെ അളവെടുപ്പുമെല്ലാം പൂർത്തിയായെങ്കിലും പണി നടത്തുന്നതിനു സ്ഥലത്ത് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

