പെരുവണ്ണാമൂഴി ∙ കാർഷിക വിളകൾ നശിപ്പിക്കാനെത്തുന്ന വന്യജീവികളെ തുരത്താൻ പെരുവണ്ണാമൂഴി എംടെക് ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ അംഗപരിമിതനായ ഡോ. എം.എ ജോൺസൺ വികസിപ്പിച്ചെടുത്ത പുതിയ ഉപകരണം സ്കേർഡ്ജ് പുറത്തിറക്കി.
ശബ്ദവും വെളിച്ചവും കൊണ്ട് വന്യമൃഗങ്ങളെ തുരത്തുന്നതിനായി നൂതന സാങ്കേതികവിദ്യയിൽ നിർമിച്ച ഫുൾ ഓട്ടമാറ്റിക്ക് ഉപകരണം കർഷകർക്ക് ഗുണകരമാകും. സോളർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്കേർഡ്ജ് രാത്രിസമയത്തു ഓട്ടമാറ്റിക് ആയി ഓൺ ആയി രാവിലെ ഓഫ് ആകും.
മലയോര മേഖലയിലെ വനാതിർത്തി മേഖലയിലെ കൃഷിയിടത്തിൽ കർഷകർ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താനായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം അധികൃതരുടെ ആവശ്യ പ്രകാരമാണ് ഈ പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്.
പെരുവണ്ണാമൂഴി എംടെക് ഇൻഡസ്ട്രീസിൽ നടന്ന ചടങ്ങിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.
പി. രാതാകൃഷ്ണനു സ്കേർഡ്ജ് കൈമാറി ഉദ്ഘാടനം ചെയ്തു.
ചക്കിട്ടപാറ പഞ്ചായത്തിലെ കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ നൽകാൻ കഴിയുമോയെന്ന് അടുത്ത പഞ്ചായത്ത് ഭരണസമിതിയിൽ ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ഡോ. എം.എ ജോൺസൺ, എംടെക് മാനേജർ എ.
ബാലചന്ദ്രൻ, സിദ്ദിഖ് നടുവണ്ണൂർ, രാജൻ വർക്കി, ജയൂൺ ജോൺസൺ, ജസൂൺ ജോൺസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കേർഡ്ജ് നവംബർ മുതൽ ലഭ്യമാക്കുമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
97445 25892. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]