കോഴിക്കോട് ∙ നടക്കാവിൽ സിഎച്ച് ക്രോസ് റോഡിൽ വിരണ്ടോടിയ പോത്ത് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. വാഹനങ്ങൾക്കും കേടു വരുത്തി.
ഫയർഫോഴ്സ് എത്തി പോത്തിനെ തളച്ചു. ഒരു ഇരുചക്ര വാഹന യാത്രക്കാരിയേയും കാൽനട
യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കുത്തി നശിപ്പിച്ചു.
റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ സാഹസികമായി തളച്ചത്. കോഴിക്കോട് ബീച്ച് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഗ്രേഡ് സ്റ്റേഷൻ ഓഫിസർ കലാനാഥന്റെ നേതൃത്വത്തിൽ സീനിയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.അനിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ പി.ലിജാം, എം.സുജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഒ.ജലീൽ, എ.വിജീഷ്, മുഹമ്മദ് ഗുൽഷാദ്, കെ.കെ.
വിഷ്ണു, ഹോം ഗാർഡുമാരായ മനോജ് കുമാർ വിശ്വംഭരൻ എന്നിവർ ചേർന്നാണ് വിരണ്ട പോത്തിനെ ആളൊഴിഞ്ഞ കോമ്പൗണ്ടിലേക്ക് ഓടിച്ചു കയറ്റി കയർ ഉപയോഗിച്ചു ബന്ധിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]