കോഴിക്കോട്∙ ഗാസയിൽ ഇസ്രയേൽ തുടരുന്ന കൊടും ക്രൂരതകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയും പീഡനമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശാനുസരണം മേഖലാ തലങ്ങളിൽ ‘പ്രതിഷേധ തെരുവ്’ സംഘടിപ്പിച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഗാസയിലെ നരനായാട്ടിന് രണ്ട് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. മനുഷ്യത്വത്തിന്റെ എല്ലാ മൂല്യങ്ങളെയും കാറ്റിൽപ്പറത്തി ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരായി പ്രാദേശിക തലങ്ങളിൽ നടന്ന ശക്തമായ താക്കീതായി പ്രതിഷേധം മാറി.
‘പ്രതിഷേധ തെരുവുകൾ’ ഓരോ മേഖലയിലും നൂറ് കണക്കിന് പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചു.
മേഖലയിൽ ശാശ്വത സമാധാനം പുലരാനായി നടത്തിയ പ്രത്യേക പ്രാർഥനയോടെയാണ് പ്രതിഷേധ പരിപാടികൾ സമാപിച്ചത്.ബീച്ചിൽ സൗത്ത്, നോർത്ത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവിന്റെ അധ്യക്ഷതയിൽ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലക്കോയ തങ്ങൾ, ഫസൽ തങ്ങൾ, യഹ്യയ വെള്ളയിൽ, ഇ.കെ.അബൂബക്കർ, സിറാജ് പയ്യാനക്കൽ എന്നിവർ പ്രസംഗിച്ചു.
21ന് ബീച്ചിൽസാംസ്കാരികപ്രതിരോധം
കോഴിക്കോട്∙ ഇസ്രയേൽ ഗാസയിൽ നടത്തുന്ന ഭീകരതയ്ക്കെതിരെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ‘ഗാസയുടെ പേരുകൾ’ 21 ന് ബീച്ചിൽ നടക്കും.
പലസ്തീനിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കൽ, പ്രതിഷേധ റാലി എന്നിവയാണ് നടക്കുന്നത്. സാഹിത്യ- രാഷ്ട്രീയ, സിനിമ, സാംസ്കാരിക മേഖലയിലെ പ്രമുഖർ അതിഥികളായെത്തുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
രക്ഷാധികാരികളായി മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, മേയർ ബീനാ ഫിലിപ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കെ.പി.രാമനുണ്ണി, കെ.ഇ.എൻ, യു.കെ. കുമാരൻ, എൻ.പി.ഹാഫിസ് മുഹമ്മദ്, പി.കെ.
പാറക്കടവ് എന്നിവരെ തിരഞ്ഞെടുത്തു. അഹമ്മദ് ദേവർകോവിൽ എംഎൽഎയാണ് ചെയർപഴ്സൻ.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഡോ. ഖദീജാ മുംതാസ് അധ്യക്ഷത വഹിച്ചു.
ഗുലാബ് ജാൻ, ഡോ.പി.കെ.പോക്കർ, കെ.എം.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇസ്രയേൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കും
കോഴിക്കോട്∙ ഗാസയിൽ ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് ഇസ്രയേൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ക്യാംപെയിയിന് നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റി തുടക്കം കുറിച്ചു. നവംബർ ഏഴുവരെ നീണ്ടുനിൽക്കുന്ന ക്യാംപെയ്നിൽ ഇസ്രയേലിന്റെ പലസ്തീൻ വംശഹത്യക്ക് സഹായം ചെയ്യുന്ന കമ്പനികളെയും അവരുടെ ഉൽപന്നങ്ങളെയും ജനങ്ങൾക്ക് പരിചയപ്പെടുത്തും.ക്യാംപെയ്ൻ പ്രഖ്യാപന റാലി സംസ്ഥാന പ്രസിഡന്റ് പ്രഫ.എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ സി .പി. നാസർ കോയ തങ്ങൾ, എൻ.കെ.അബ്ദുൽ അസീസ്, ബഷീർ ബഡേരി, ഒ.പി.ഐ.
കോയ, ജലീൽ പുനലൂർ, സാലിഹ് ശിഹാബ് തങ്ങൾ, ഷർമദ് ഖാൻ, റഫീഖ് അഴിയൂർ, സാലിഹ് മേടപ്പിൽ, ഒ.പി.റഷീദ്, ഷബീർ ഹൈദ്രൂസി തങ്ങൾ, അഡ്വ ഒ കെ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]