കോഴിക്കോട്∙ ജില്ലയിലെ ചില സ്വർണാഭരണ നിർമാണ ശാലകളിൽ സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 10 കിലോഗ്രാമോളം സ്വർണം പിടിച്ചെടുത്തു. ആഭരണ രൂപത്തിലും ഉരുക്കിയ നിലയിലുമുള്ള സ്വർണമാണു പിടികൂടിയത്. ബേപ്പൂരിൽ രണ്ടിടത്തു നടത്തിയ പരിശോധനയിലാണു കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ സംഘം ഇത്രയും സ്വർണം പിടിച്ചെടുത്തത്. കണക്കിൽ കാണിക്കാത്ത സ്വർണമാണിതെന്നും സ്റ്റോക്ക് കണക്കിൽ കാണിക്കാത്തതിനുള്ള തെളിവുകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ 3 ഇടങ്ങളിൽ തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്നലെ രാത്രി വൈകിയും പരിശോധന തുടരുകയാണ്.
അതേസമയം, എസ്ജിഎസ്ടി പരിശോധന നിയമവിരുദ്ധമാണെന്നു ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു. ‘ആഭരണ നിർമാണം പൂർണമായ ശേഷമേ പരിശോധിക്കാൻ പാടുള്ളു.
നിർമാണത്തിനു പല ഘട്ടങ്ങളുണ്ട്. കമ്പി, തകിട്,ബോളുകൾ തുടങ്ങിയ ഒട്ടനവധി ഘടകങ്ങൾ കൂട്ടിച്ചേർത്താണു നിർമാണം.
കൈ കൊണ്ടുള്ള പണിയും മെഷീൻ വർക്കും ഒരേ പോലെ നടക്കുന്നവയാണ്.
ഏറ്റവും സോഫ്റ്റ് ആയ മെഷീൻ ടൂളുകളിലാണു നിർമാണം. പരിചയമില്ലാത്ത ഉദ്യോഗസ്ഥർ സ്വർണം ഇതിൽ നിന്നു വലിച്ചെടുത്താൽ മെഷീൻ തന്നെ തകരാറിലാകും.
തൂക്കം രേഖപ്പെടുത്തുന്നതിനും ബുദ്ധിമുട്ടുണ്ടാകും. നിരന്തരമായ പരിശോധന സ്വർണ വ്യാപാര മേഖലയിൽ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ്.
ശക്തമായ സമരപരിപാടികൾ ആരംഭിക്കും. – അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]