സാഹിത്യ പുരസ്കാരം:അപേക്ഷിക്കാം;
കോഴിക്കോട് ∙ 18 വയസ്സിനു താഴെയുള്ള എഴുത്തുകാരിൽ നിന്ന് എൻ.എൻ.കക്കാട് സാഹിത്യ പുരസ്കാരത്തിനായി (10,001 രൂപ) കൃതികൾ ക്ഷണിച്ചു. കഥ, കവിത, ലേഖനം എന്നിവ പരിഗണിക്കും.
2024 ജനുവരിക്കു ശേഷം പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരണത്തിനു തയാറാക്കിയതോ ആയ പുസ്തകങ്ങളുടെ 3 കോപ്പികൾ നവംബർ 10 നു മുൻപ് കൺവീനർ, എൻ.എൻ.കക്കാട് സാഹിത്യ പുരസ്കാര സമിതി, കേശവസ്മൃതി, ചാലപ്പുറം, കോഴിക്കോട് 673002 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 93872 97178.
നാളെ ജലവിതരണം മുടങ്ങും
കോഴിക്കോട്∙ എരവത്ത്കുന്ന് ടാങ്ക് വൃത്തിയാക്കുന്നതിനാൽ നാളെ കൊമ്മേരി, മാങ്കാവ്, കുടമോളിക്കുന്ന്, കിണാശ്ശേരി, കൈതപ്പാടം, ഗോവിന്ദാപുരം, മേത്തോട്ടുതാഴം ഹൈലൈറ്റ് മാൾ, ലാൻഡ് മാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അസി.
എൻജിനീയർ അറിയിച്ചു.
എഫ്ടിഎം നിയമനം
കോഴിക്കോട്∙ ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിൽ നിലവിലുള്ള എഫ്ടിഎം ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനായി കൂടിക്കാഴ്ച്ച നാളെ രാവിലെ 10 നു നടക്കും.
ഒഞ്ചിയം പഞ്ചായത്ത് ജോബ് ഫെസ്റ്റ് 9ന്
വടകര∙ ഒഞ്ചിയം പഞ്ചായത്ത് വിജ്ഞാന കേരളം ജോബ് ഫെസ്റ്റ് 9 ന് 10.30 ന് പഞ്ചായത്ത് ഹാളിൽ നടക്കും.
ഉദ്യോഗാർഥികൾ ബയോഡേറ്റയും രേഖകളും സഹിതം ഹാജർ ആവണം.
ലൈബ്രേറിയൻനിയമനം
വടകര∙ കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ ലൈബ്രേറിയൻ ഗ്രേഡ് 4 തസ്തികയിൽ നിയമനത്തിന് ലൈബ്രറി സയൻസ് ബിരുദധാരികളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 13ന് 10ന് കുറുന്തോടിയിലെ ഓഫിസിൽ.
9495728106
കൂടിക്കാഴ്ച 13ന്
വടകര∙ തിരുവള്ളൂർ പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് ഉള്ള കൂടിക്കാഴ്ച 13ന് 11ന് നടക്കും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]