ബാലുശ്ശേരി (കോഴിക്കോട്) ∙ ആനയ്ക്ക് ഓണമൂട്ടി ദമ്പതികൾ. ബാലുശ്ശേരി കരുമല ത്രിവിഷ്ടപത്തിൽ ഷാജികുമാറും ഭാര്യ ഷീബയുമാണ് അവരുടെ പൊന്നോമനയായ കൊമ്പൻ ഗോപി കണ്ണനെ ഓണസദ്യ ഊട്ടിയത്.
വീട്ടിൽ നിന്നും ഏതാനും കിലോമീറ്റർ അകലെ വയലടയിലാണ് ഗോപി കണ്ണനെ തളയ്ക്കാറുള്ളത്. സദ്യയുമായി ഇരുവരും അവിടെ എത്തുകയായിരുന്നു.
ഉത്സവ എഴുന്നള്ളിപ്പുകൾക്കു മാത്രമാണ് 19 വയസ്സുള്ള ഗോപി കണ്ണനെ കൊണ്ടുപോകുന്നത്. ഇലയിൽ വിളമ്പിയ സദ്യയിൽ നിന്നു ആദ്യ ഉരുള പപ്പടം കൂട്ടി ഷീബ ഗോപി കണ്ണനു നൽകി.
പിന്നീട് തുമ്പിക്കൈ കൊണ്ട് ഗോപി കണ്ണൻ ഇലയിലെ സദ്യ ആസ്വദിച്ച് കഴിച്ചു. ഇതിന്റെ ദൃശ്യങ്ങൾ കാണുന്നവരുടെ മനസ് നിറയ്ക്കുന്നതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]