താമരശ്ശേരി ∙ അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധത്തിനെതിരെ നാട്ടുകാർ രാപകൽ റോഡ് ഉപരോധം ആരംഭിച്ചു. ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതി, കരിമ്പാലകുന്ന് സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ പ്ലാന്റിന് സമീപം നൂറുകണക്കിന് ആളുകൾ അണിനിരന്നു.
ഫാക്ടറിയുടെ സംഭരണ ശേഷിയായ 25 ടണ്ണിൽ കൂടുതൽ മാലിന്യം കൊണ്ടുവരാതിരിക്കുക, രാത്രി മാലിന്യം കൊണ്ടുവരുന്നത് ഒഴിവാക്കുക, മാലിന്യം കൊണ്ടുവരുന്നതു പരിശോധിക്കാൻ സമരസമിതിക്കാരെ ഉൾപ്പെടുത്തി മോണിറ്ററിങ് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് റോഡ് ഉപരോധം നടത്തുന്നത്. പുഷ്പാകരൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു.
കെ.മുജീബ് അധ്യക്ഷത വഹിച്ചു.സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ, തമ്പി പറകണ്ടത്തിൽ, അനിൽ അണ്ടോണ, ഷീജ ബാബു, ഷംസിദ ഷാഫി, ഇമ്പിച്ചി മോയി, ഷാനു കരിമ്പാലകുന്ന് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]