ബാലുശ്ശേരി∙ കുഞ്ഞ്യോനെ വണ്ടീ… എന്നു പറഞ്ഞ് നീട്ടിയ കൈകൾ പിടിച്ചു മാറ്റാനായില്ല, അപ്പോഴേക്കും കുതിച്ചെത്തിയ കാർ അമ്മയെ ഇടിച്ചു മുന്നോട്ടു നിരക്കി കൊണ്ടുപോയിരുന്നു. കാറിനും കടയുടെ ചുമരിനും ഇടയിൽ കുടുങ്ങിപ്പോയ അമ്മയെ ഏറെ പണിപ്പെട്ട് രക്ഷിച്ച് എത്താവുന്ന ആശുപത്രികളിൽ എല്ലാം എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, മൂത്ത മകൻ മോഹനൻ താങ്ങാനാകാത്ത ദുഃഖത്തോടെ പറഞ്ഞു.ചെമ്പുങ്കര പുല്ലുമലയിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരോജിനി അമ്മയാണ് (80) കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത്.
തിരുവോണ ദിവസം തലയാട് പടിക്കൽവയൽ അങ്ങാടിയിൽ കട്ടിപ്പാറ റോഡ് ജംക്ഷനിലായിരുന്നു അപകടം. സരോജിനി അമ്മയുടെ സഹോദരന്റെ ഭാര്യ ഒരങ്കോകുന്നുമ്മൽ സൗമിനി ഉത്രാട
ദിവസം മരിച്ചിരുന്നു. അവിടേക്കു മോഹനനൊപ്പം ഓട്ടോറിക്ഷയിൽ പോകുകയായിരുന്നു സരോജിനി അമ്മ.
പലഹാരങ്ങളും പലചരക്കു സാധനങ്ങളും വാങ്ങുന്നതിനാണു പടിക്കൽവയലിൽ ഓട്ടോറിക്ഷ നിർത്തിച്ച് ഇരുവരും കടയിലേക്കു കയറിയത്.സാധനങ്ങൾ വാങ്ങി ബന്ധുവിന്റെ മരണ വീട്ടിലേക്കു പോകാൻ സരോജിനി അമ്മയെ വിധി അനുവദിച്ചില്ല.ഇരുവരും കടയിൽ നിന്നു പലചരക്കു സാധനങ്ങൾ വാങ്ങിയിരുന്നു.
ബേക്കറി എടുക്കാൻ അതേ കടക്കാരനോട് പറയുന്നതിനായി മോഹനൻ ഒരൽപം മാറിയപ്പോഴാണ് ഒന്നര അടി പൊക്കമുള്ള നടപ്പാതയിലൂടെ കുതിച്ചെത്തിയ കാർ സരോജിനി അമ്മയെ ഇടിച്ചു മുന്നോട്ടു നീങ്ങിയത്. ഒരു കയ്യകലം മാത്രം അപ്പുറത്തുള്ള മോഹനന്റെ കൺമുൻപിലായിരുന്നു ഈ ദാരുണ അപകടം.
ഓടിക്കൂടിയ ആളുകൾ ചേർന്ന് കാർ തള്ളി മാറ്റി സരോജിനി അമ്മയെ ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയി.
ആദ്യം പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മൊടക്കല്ലൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]