
ചേളന്നൂർ∙ സ്വന്തമായി ഒരു തുണ്ടു ഭൂമിയോ കയറി കിടക്കാൻ ഒരു കൂരയോ ഇല്ലാത്തതിനാൽ എത്രയോ പേർ വാടക വീട്ടിലും മറ്റുമായി കഴിയുകയാണ്. എന്നാൽ ഇത്തരം ആളുകൾക്ക് ആശ്വാസമായി നടപ്പാക്കിയ സാഫല്യം പദ്ധതി പ്രകാരം പുനത്തിൽതാഴം– ചിറക്കുഴി റോഡിനു സമീപം 62 കുടുംബങ്ങൾക്കായി തുടക്കമിട്ട
ഫ്ലാറ്റ് നിർമാണം 12 വർഷമായിട്ടും പൂർത്തിയായില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്.
അന്നു നടപടികൾ ഏറെ മുന്നോട്ടു പോയിരുന്നെങ്കിലും പിന്നീട് മുടങ്ങി. ഫ്ലാറ്റ് അനുവദിച്ചു 62 പേർക്ക് കത്തു നൽകിയിരുന്നു.
വീട് അനുവദിച്ചവർ ഗുണഭോക്തൃ വിഹിതമായി 50,000 രൂപ വീതം ഹൗസിങ് ബോർഡിലേക്ക് അടച്ചു. എന്നാൽ പിന്നീട് തുടർ നിർമാണത്തിനു ഫണ്ട് ഇല്ലെന്നു പറഞ്ഞാണ് പ്രവൃത്തി മുടങ്ങിയത്. കുടിവെള്ള സംവിധാനം, മാലിന്യ സംസ്കരണം തുടങ്ങിയവ ഏർപ്പെടുത്തേണ്ടതുണ്ട്.
വളരെ ചെറിയ വീടുകളാണിത്. ഫ്ലാറ്റ് സമുച്ചയത്തിന്റെ മുൻഭാഗം ഉൾപ്പെടെ കാടു നിറഞ്ഞു ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
ഫ്ലാറ്റ് സമുച്ചയം പഞ്ചായത്തിനു വിട്ടു നൽകിയാൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടില്ലാത്തവർക്ക് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ പറഞ്ഞു.
ഇവിടെയുള്ള രണ്ടു വീടുകൾ ഒറ്റവീടുകളാക്കി മാറ്റണം. കുടിവെള്ള, ശുചിത്വ പദ്ധതികൾ പഞ്ചായത്ത് നടപ്പാക്കും.
ലൈഫ് പദ്ധതിയിൽ അനുവദിക്കുന്ന 4 ലക്ഷം രൂപ വീതം പഞ്ചായത്ത് ഹൗസിങ് ബോർഡിനു നൽകാനും തയാറാണ്. ഇതുമായി ബന്ധപ്പെട്ട് 2 തവണ ഹൗസിങ് ബോർഡ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം ചേർന്നെങ്കിലും അനുമതിക്കായി സർക്കാരിലേക്ക് എഴുതി എന്ന മറുപടി മാത്രമാണ് ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]