
കട്ടാങ്ങൽ ∙ ടൗണിലും പരിസരങ്ങളിലും യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ തണൽ മരങ്ങൾ മുറിച്ചു മാറ്റണമെന്നു നാട്ടുകാർ. കട്ടാങ്ങൽ ജംക്ഷനിൽ എൻഐടി ക്യാംപസ് ഭാഗത്ത് റോഡിലും ക്യാംപസിന് അകത്തും ചാഞ്ഞതും ഉണങ്ങിയതുമായ മരങ്ങൾ ഉണ്ടെന്നാണു നാട്ടുകാരുടെ പരാതി. കാലവർഷത്തിന്റെ തുടക്കത്തിൽ ചാലിയേടത്ത് വളവിൽ റോഡരികിലെ പന വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതത്തൂണും ലൈനും ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് വീണു.
വൈദ്യുതി വിതരണം നിലച്ചത് കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്. കഴിഞ്ഞ ആഴ്ച എൻഐടി പ്രധാന കവാടത്തിന് സമീപം ക്യാംപസിൽ നിന്നും കൂറ്റൻ തേക്ക് റോഡിലേക്ക് മറിഞ്ഞുവീണു മതിലിനും മറ്റും കേടുപാടുണ്ടായി. തിരക്കില്ലാത്ത സമയമായതിനാലാണ് ആളപായം ഒഴിവായത്.
വലിയ പൊയിൽ, 12ാം മൈൽ, മലയമ്മ, കമ്പനി മുക്ക് റോഡ് ഭാഗങ്ങളിലും ഭീഷണിയായി മരങ്ങൾ ഉണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ കലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]