
കോഴിക്കോട് ∙ റോഡിൽ കിടന്ന് എം.സി.സുദേഷ് കുമാറിന്റെ പത്താമത്തെ ശയനപ്രദക്ഷിണം ഇന്നലെ നടന്നു. പുതിയങ്ങാടി – കുണ്ടൂപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം ആവശ്യപ്പെട്ടാണ് ഇന്നലെ കോൺഗ്രസ് പുതിയങ്ങാടി മാവിളിക്കടവ് റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശയനപ്രദക്ഷിണം നടത്തിയത്. ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാനാണു സുദേഷ്.
കഴിഞ്ഞ 16 വർഷത്തിനിടെ 10 തവണ ശയനപ്രദക്ഷിണം നടത്തി. 5 എണ്ണവും കുണ്ടൂപ്പറമ്പ് റോഡിൽ.
9 എണ്ണത്തിലും ഫലം കണ്ടിട്ടുണ്ട്. കോൺഗ്രസ് എരഞ്ഞിപ്പാലം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.എ.തോമസ്, യൂത്ത് കോൺഗ്രസ് വെള്ളയിൽ മണ്ഡലം വൈസ് പ്രസിഡന്റ് നിജാസ് വെള്ളയിൽ എന്നിവരും ഇന്നലെ നടന്ന ശയനപ്രദക്ഷിണത്തിൽ പങ്കാളികളായി.
കുണ്ടൂപ്പറമ്പ് വൈദ്യരങ്ങാടിയിൽ 100 മീറ്ററോളം ദൂരം റോഡിൽ ചെളിവെള്ളം നിറഞ്ഞ കുഴികളിലൂടെ മൂവരും ഉരുണ്ടു.
ഡിസിസി ജനറൽ സെക്രട്ടറി എൻ.ഷെറിൽ ബാബു ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഒ.കെ.യു.നായർ അധ്യക്ഷത വഹിച്ചു. വെള്ളയിൽ ബ്ലോക്ക് പ്രസിഡന്റ് പി.കൃഷ്ണകുമാർ, ചേവായൂർ ബ്ലോക്ക് പ്രസിഡന്റ് പി.വി.ബിനീഷ് കുമാർ, എടക്കാട് മണ്ഡലം പ്രസിഡന്റ് ടി.വി.പ്രവീൺ, കരുവശ്ശേരി മണ്ഡലം പ്രസിഡന്റ് പി.ആനന്ദൻ, നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഹിരലാൽ ബാബു, എ.കെ.ശ്രീജിത്ത്, പി.കുഞ്ഞപ്പനായർ, എം.പി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തകർന്ന റോഡ് പുനർനിർമിക്കുവാൻ അടിയന്തര നടപടി വേണമെന്നു പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]