
കോടഞ്ചേരി ∙ ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് 2025 പതിനൊന്നാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മഴനടത്തത്തോടെ കോടഞ്ചേരി പഞ്ചായത്തിലെ പ്രീ ഈവന്റുകൾക്ക് തുടക്കമായി. തുഷാരഗിരിയിലെ ഒന്നാമത്തെ വെള്ളച്ചാട്ടം മുതൽ മഞ്ഞുമല വരെയാണ് വനിതകൾക്കായി മഴനടത്തം സംഘടിപ്പിച്ചത്.
മലയോരത്തെ പ്രകൃതിയുടെ തണുപ്പും ഭംഗിയും ആസ്വദിച്ചുള്ള യാത്ര പങ്കെടുത്തവരെല്ലാം നന്നായി ആസ്വദിച്ചു.
പരിപാടിയുടെ ഫ്ലാഗ് ഓഫ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ സൂസൻ വർഗീസ്, പ്രീ ഇവന്റ് കൺവീനർ സി.എസ്.ശരത്, വിവിധ സബ്കമ്മിറ്റി അംഗങ്ങളായ എം.എസ്.ഷെജിൻ, പോൾസൺ അറയ്ക്കൽ, ബെനിറ്റോ, ഡിടിപിസി മാനേജർ ഷെല്ലി എന്നിവർ പങ്കെടുത്തു. അൽഫോൻസാ കോളജിലെ വിദ്യാർഥികളും ജനപ്രതിനിധികളും മഴനടത്തത്തിൽ പങ്കാളികളായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]