സംസ്ഥാന വുഷു ചാംപ്യൻഷിപ് മേയ് 10, 11 തീയതികളിൽ കോഴിക്കോട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ 25-ാമത് സംസ്ഥാന സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് വുഷു ചാംപ്യൻഷിപ് മേയ് 10, 11 തീയതികളിൽ കോഴിക്കോട് വി.കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 8 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് തൗലു വിഭാഗത്തിലും 9 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സാന്ത വിഭാഗത്തിലും പങ്കെടുക്കാം. സ്പോർട്സ് കൗൺസിലിൽ നിന്നും ഒബ്സർവർ വന്ന് നടത്തിയ ജില്ലാ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു വിജയിച്ചവർക്കു മാത്രമേ സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാകൂ. സ്പോട്ട് എൻട്രി ഉണ്ടായിരിക്കുന്നതല്ല. ഓൺലൈൻ റജിസ്റ്റർ ചെയ്ത കുട്ടികൾക്ക് മേയ് 10ന് ഭാരം, പ്രായം, വിലാസം, മെഡിക്കൽ ഫിറ്റ്നസ് എന്നിവ തെളിയിക്കുന്ന രേഖകള്‍, വൈവർ ഫോം എന്നിവ കൊണ്ടുവരണം. അന്വേഷണങ്ങൾക്ക് 9447204733, 9188402404 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.