
രാമനാട്ടുകരയിലെ ശുദ്ധജല വിതരണ ബൂത്ത് നോക്കുകുത്തിയായി
രാമനാട്ടുകര ∙ നഗരത്തിൽ ബസ് സ്റ്റാൻഡ് കവാടത്തിൽ നഗരസഭ സ്ഥാപിച്ച ശുദ്ധജല വിതരണ ബൂത്ത് (എനിടൈം വാട്ടർ) നോക്കുകുത്തി. സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ രണ്ടു വർഷം മുൻപു സ്ഥാപിച്ച വാട്ടർ എടിഎം ഏറെക്കാലമായി പ്രവർത്തിക്കുന്നില്ല. നഗരത്തിൽ എത്തുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കാനും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണു വാട്ടർ എടിഎം സ്ഥാപിച്ചത്.
നാവിഗേറ്റ് ദ് കംപ്ലീറ്റ് വാട്ടർ സൊല്യൂഷന്റെ സഹായത്തോടെ ഒരുക്കിയ കൗണ്ടറിൽ ഒരു രൂപ നാണയം നിക്ഷേപിച്ചും ക്യുആർ കോഡ് സ്കാൻ ചെയ്തും പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ സാമൂഹിക വിരുദ്ധർ ച്യൂയിങ് ഗം ഒട്ടിച്ച നാണയം ഇട്ടതാണു യന്ത്രം പ്രവർത്തനരഹിതമാകാൻ ഇടയായത്.
ഇക്കാര്യം നഗരസഭ അധികൃതർ കമ്പനി ജീവനക്കാരെ അറിയിച്ചെങ്കിലും അറ്റകുറ്റപ്പണി നടത്തിയില്ല. ഇതോടെ ജനത്തിനു കുറഞ്ഞ നിരക്കിൽ കുടിവെള്ളം കിട്ടാനുള്ള വഴിയടഞ്ഞു.
ബസ് സ്റ്റാൻഡ് കവാടത്തിൽ കിടക്കുന്ന വാട്ടർ എടിഎം പ്രവർത്തന സജ്ജമാക്കാനോ, നീക്കം ചെയ്യാനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]