മാനന്തവാടി∙ തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജിലെ ക്വാറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് ഉപയോഗിച്ച് അഴിമതി നടത്താൻ ശ്രമിച്ചതായി പരാതി. സർവേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് എതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സംഭവം അന്വേഷിക്കുന്നുണ്ട്.
സർവേ വകുപ്പിലെ ജീവനക്കാർ തന്നെയാണ് പരാതി നൽകിയത്. കാഞ്ഞിരങ്ങാട് വില്ലേജിലെ സർവേ നമ്പർ 506, 508 എന്നിവയിലായി പ്രവർത്തിച്ചു കൊണ്ടിരുന്ന ക്വാറി പുന:രാരംഭിക്കുന്നതിനായി ഡിജിറ്റൽ സർവേയിലെ ചില തെറ്റുകൾ തിരുത്തി കിട്ടേണ്ടതിനു സ്ഥലം ഉടമകൾ നൽകിയ അപേക്ഷയുമായി ബന്ധപ്പെട്ടാണ് വിവാദം.
മുഖ്യമന്ത്രിയുടെ സ്റ്റാഫ് കൂടെയുണ്ട് എന്നു പറഞ്ഞ് മാനന്തവാടി റീ സർവേ ഓഫിസിലെ ജീവനക്കാരോട് ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടെന്നാണ് ആലപ്പുഴ സർവേ ഡപ്യൂട്ടി ഡയറക്ടർ കെ.ജയകുമാറിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.
ഫോൺ വിളിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 11നാണ് സംഭവം. അന്നുതന്നെ മാനന്തവാടി റീ സർവേ ഓഫിസിലെ ഹെഡ് സർവേയർ പ്രബിൻ സി.പവിത്രൻ സർവേ ഡയറക്ടർക്കും അവിടെ നിന്ന് വകുപ്പ് തലത്തിൽ സൂപ്രണ്ട് വഴി പൊലീസിലും പരാതി നൽകിയതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

