കോഴിക്കോട് ∙ ആറു പതിറ്റാണ്ടിനിടെ പല തവണ സംസ്ഥാനം ഭരിച്ച് കോഴിക്കോടിനെ വികസന മുരടിപ്പിന്റെ ഹബാക്കിയ എൽഡിഎഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ നടത്തി കോഴിക്കോടിന്റെ വികസനത്തെ പറ്റി പറയുന്നത് അപഹാസ്യമെന്ന് ബിജെപി സിറ്റി ജില്ല പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു.
നെയ്ത്ത് മേഖലയിൽ നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള കോം ട്രസ്റ്റ് നെയ്ത്ത് ഫാക്ടറി അടച്ചുപൂട്ടിയിട്ട് 16 വർഷമായി.
കോം ട്രസ്റ്റ് ഭൂമി റിയൽ എസ്റ്റേറ്റ് മാഫിയകളുടെ കൈകളിൽ എത്തിച്ച് തൊഴിലാളികളുടെ കുടുംബങ്ങളെ വഴിയാധാരമാക്കിയതാണോ അതോ മാവൂർ ഗ്വാളിയോർ റയോൺസും കുന്നത്തറ ടെക്സ്റ്റയിൽസും ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സും തകർത്തതാണോ വികസന മുന്നേറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ ദേശീയ പാതകളും റെയിൽവേ മേഖലകളും ഉൾപ്പെടെ വികസനത്തിലേക്ക് നയിക്കുമ്പോൾ പതിറ്റാണ്ടുകൾക്ക് മുൻപ് പ്രഖ്യാപിച്ച റോഡ് വികസനത്തിൽ മലാപറമ്പ് മുതൽ വെള്ളിമാട് കുന്ന് വരെയുള്ള റോഡ് വികസനത്തിന്റെ കാര്യം എന്തായി എന്നും എല്ലാ വർഷവും പ്രഖ്യാപിക്കുന്ന കനോലി കനാലിന്റെ മാലിന്യത്തിൽ നിന്നുള്ള മോചനമെങ്കിലും സാധ്യമാകുമോ എന്നും വികസന ജാഥ നടത്തുന്നവർ ജനത്തോടു പറയണം. കോഴിക്കോടിന്റെ വികസന സാധ്യതകൾ അട്ടിമറിച്ചവർക്ക് എതിരെയുള്ള പ്രചാരണം ബിജെപി ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

