കോഴിക്കോട്∙ കെട്ടിട നിർമാണ, ഹോട്ടൽ മേഖലയിലെ ആധുനിക യന്ത്രങ്ങളും മനുഷ്യാധ്വാനം ലഘൂകരിക്കുന്ന ഒട്ടനവധി ഉപകരണങ്ങളുമായി മനോരമ ക്വിക് കേരള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോ ആരംഭിച്ചു.
ഇനി 3 ദിനം നഗരം ‘യാന്ത്രിക’ ലോകത്തേക്ക് ചുവടു വയ്ക്കും. വൻകിട, ചെറുകിട
വ്യവസായ സംരംഭകർക്കു വീടുകളിലും ഉപയോഗിക്കാൻ കഴിയുന്ന മെഷീനറികളുടെ പ്രദർശനവും വിപണനവും ലുലു മാൾ എക്സിബിഷൻ ഗ്രൗണ്ടിലെ ശീതീകരിച്ച പവിലിയനിലാണ് നടക്കുന്നത്. ഞായറാഴ്ച സമാപിക്കും.
32 വിഭാഗങ്ങളിലായി, 260 സ്റ്റാളുകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ച മെഷീനറികളും ചെറുകിട
ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങളും സേവനങ്ങളും മേളയിൽ അണിനിരക്കുന്നു. അത്യാധുനിക യന്ത്രങ്ങളുടെ പ്രദർശനവും വിപണനവുമുണ്ട്.
ഗൃഹോപകരണങ്ങളുടെ പ്രദർശനവും ആകർഷിക്കുന്നു. പുതിയ സംരംഭങ്ങൾക്കുള്ള ബിസിനസ് തന്ത്രങ്ങൾ അറിയാനും നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കുന്നതിന്, അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ പരിചയപ്പെടാനും അവസരം ഒരുക്കിയിരിക്കുന്നു.
സമൂസ, മോമോസ്, ഇഡ്ഡലി, ഉഴുന്നുവട
തുടങ്ങിയവ ഉണ്ടാക്കുന്ന വിവിധതരം മെഷീനുകളും മേളയിലുണ്ട്. പുതിയ സംരംഭകർക്ക് പ്രചോദനമേകുന്നതുമായ വ്യത്യസ്തങ്ങളായ മെഷീനുകളെക്കുറിച്ച് അറിയുന്നതിനായി റജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
5 വയസ്സിൽ താഴെയുള്ളവർക്കു പ്രവേശനം സൗജന്യം. മുതിർന്നവർക്ക് 50 രൂപ പ്രവേശന ഫീസ്.
രാവിലെ 10 മുതൽ രാത്രി 8 വരെയാണു പ്രവേശനം. ടിക്കറ്റ് ബുക്ക് ചെയ്യാൻ www.quickerala.com സന്ദർശിക്കാം. വജ്രം ഫ്രോസൺ ഫുഡ്സ് ആണ് എക്സ്പോയുടെ മുഖ്യ പ്രായോജകർ.
ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും ബേക്ക് വണ്ണിന്റെയും കോഴിക്കോട് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററിന്റെയും മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെയും സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഫുഡ് പ്രോസസിങ് ആൻഡ് പാക്കേജിങ് മെഷിനറി പാർട്നർ: ബീഎൻബീ സ്കെയിൽസ് ആൻഡ് മെഷീൻ, ബേക്കറി മെഷീനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ് പാർട്നർ: എക്സൽ റഫ്രിജറേഷൻ, അഗ്രോ മെഷീനറി പാർട്നർ: ഗ്രീൻ ഗാർഡ്, കോസ്മെറ്റിക് പാർട്നർ: ക്യൂട്ടീസ് ഇന്റർനാഷനൽ കോസ്മെറ്റിക് ക്ലിനിക്സ്, ഔട്ട്ഡോർ പാർട്നർ: വൺ കോർ, ഹോസ്പിറ്റാലിറ്റി പാർട്നർ: ഫറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്.
മനോരമ ക്വിക് കേരള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോ അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, കേരള ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ജോയിന്റ് ഡയറക്ടർ രഞ്ജിത്ത് ബാബു, വജ്രം മാനേജിങ് ഡയറക്ടർ കെ.കെ.മുഹമ്മദ് സബീൽ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് അഹമ്മദ് പത്തനംതിട്ട, നാവി ബേക്കേഴ്സ് ട്രഷറർ ബിജു ജോസഫ്, മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ് കമ്മത്ത്, മനോരമ ഓൺലൈൻ ബിസിനസ് ഡവലപ്മെന്റ് മേധാവിയും ജനറൽ മാനേജരുമായ അരുൺ റഹീം എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

