കോഴിക്കോട് ∙ മികച്ച പ്രവർത്തനത്തിന് കേരള ബാങ്ക് ഏർപ്പെടുത്തിയ മൂന്ന് വിഭാഗം അവാർഡുകളും കരസ്ഥമാക്കി കേരള ബാങ്ക് കോഴിക്കോട് റീജിയൻ. 2024-25 വർഷത്തെ കേരള ബാങ്കിന്റെ നമ്പർവൺ റീജനൽ ഓഫിസിനുള്ള മിനിസ്റ്റേഴ്സ് ട്രോഫി കോഴിക്കോട് റീജനൽ ഓഫിസിനും മികച്ച ശാഖയ്ക്കുള്ള മിനിസ്റ്റേഴ്സ് ട്രോഫി കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ശാഖയ്ക്കും മികച്ച രണ്ടാമത്തെ സിപിസിക്കുള്ള ട്രോഫി വയനാട് സിപിസിക്കും ലഭിച്ചു.
മികച്ച രണ്ടാമത്തെയും മൂന്നാമത്തെയും ശാഖയ്ക്കുള്ള ട്രോഫികൾ വയനാട് ക്രെഡിറ്റ് പ്രൊസസിങ് സെന്ററിനു (സിപിസി) കീഴിലുള്ള കാവുംമന്ദം ശാഖയ്ക്കും വെള്ളമുണ്ട
ശാഖയ്ക്കും ലഭിച്ചു. കേരള ബാങ്ക് ഹെഡ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മികച്ച റീജനൽ ഓഫിസിന് വേണ്ടിയുള്ള മിനിസ്റ്റേഴ്സ് ട്രോഫി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽ നിന്നും കോഴിക്കോട് റീജനൽ ജനറൽ മാനേജർ എം.പി.
ഷിബു ഏറ്റുവാങ്ങി. കോടഞ്ചേരി ശാഖയ്ക്ക് വേണ്ടി ശാഖാ മാനേജർ കെ.അനിരുദ്ധൻ, വയനാട് സിപിസിക്ക് വേണ്ടി ഡപ്യൂട്ടി ജനറൽ മാനേജർമാരായ എൻ.വി.ബിനു, വിനോദൻ ചെറിയാലത്ത്, കാവുംമന്ദം ശാഖയ്ക്ക് വേണ്ടി മാനേജറായിരുന്ന എം.ഷാജു, വെളളമുണ്ട ശാഖയ്ക്ക് വേണ്ടി മാനേജറായിരുന്ന എം.നജീബ് എന്നിവരും ട്രോഫികൾ ഏറ്റുവാങ്ങി.
നിക്ഷേപ സമാഹരണം, വായ്പ വിതരണം, കുടിശിക നിവാരണം, കേരള ബാങ്കിന്റെ മൊബൈൽ ബാങ്കിങ് സേവനങ്ങളായ കെബി പ്രൈം, കെബി പ്രൈം പ്ലസ് എന്നിവ ലഭ്യമാക്കൽ തുടങ്ങിയ മേഖലകളിലെല്ലാം മികച്ച പ്രവർത്തനം കാഴ്ച്ച വച്ചതിനാണ് അവാർഡുകൾ ലഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]