മുക്കം∙ സംയുക്ത കർഷക കൂട്ടായ്മയുടെ, നഗരസഭാ ഓഫിസിനു മുന്നിലെ റിലേ നിരാഹാര സത്യഗ്രഹം ഫലം കണ്ടു. കാട്ടുപന്നി വേട്ടയ്ക്ക് നഗരസഭ തയാറായി.
രൂക്ഷമായ കാട്ടുപന്നി ശല്യത്തിനു പരിഹാരം തേടിയായിരുന്നു നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ കർഷക കൂട്ടായ്മ റിലേ സത്യഗ്രഹം ആരംഭിച്ചത്. സത്യഗ്രഹം 4 ദിവസം പിന്നിട്ടതോടെയായിരുന്നു നഗരസഭ കർഷകരുമായി ചർച്ചയ്ക്ക് തയാറായതും പരിഹാരം നിർദേശിച്ചതും.
കർഷകർക്ക് പിന്തുണയുമായി യുഡിഎഫ് ,വെർഫെയർ പാർട്ടി കൗൺസിലർമാരും യുഡിഎഫ് നേതാക്കളും രംഗത്തെത്തിയിരുന്നു.
ഇന്നലെ മുതൽ സത്യഗ്രഹം നഗരസഭ ഓഫിസ് ഉപരോധത്തിലേയ്ക്ക് മാറ്റാനുള്ള നീക്കത്തിനിടയിലാണ് ഇന്നലെ ചർച്ചയ്ക്ക് വിളിച്ചത്. സത്യഗ്രഹ സമരം നടന്ന ദിവസങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു.
സത്യഗ്രഹത്തിൽ പങ്കെടുത്ത പുൽപറമ്പിലെ എടോളി സഫിയയെ കാട്ടുപന്നി ആക്രമിച്ചു. ഉദ്ഘാടനം ചെയ്ത പൈറ്റൂളി ഭാസ്കരൻ നായരുടെ കൃഷിയിടത്തിൽ വ്യാപകമായ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
നഗരസഭാധ്യക്ഷൻ പി.ടി.ബാബുവിന്റെ അധ്യക്ഷതയിലായിരുന്നു കർഷകരുമായി ചർച്ച.
നഗരസഭയിലെ എം.പാനൽ ഷൂട്ടർമാർ ഉൾപ്പെടെ 14 പേരെയും വേട്ട നായ്ക്കളെയും ഉപയോഗിച്ച് പന്നിവേട്ട
നടത്താൻ തീരുമാനമായി. പകൽ സമയത്തെ വേട്ടയ്ക്ക് കർഷകരും സഹായിക്കും. നഗരസഭ ഉപാധ്യക്ഷ കെ.പി.ചാന്ദ്നി, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ.റുബീന, മജീദ് ബാബു, ഇ.സത്യനാരായണൻ, പ്രജിത പ്രദീപ്, കൗൺസിലർമാരായ എം.മധു, ബിന്നി മനോജ്, സക്കീന കബീർ, കർഷക കൂട്ടായ്മയുടെ ഷാജി രാജ് ലങ്കയിൽ, മുനീർ മുത്താലം, വിനോദ് മണാശ്ശേരി, കപ്പ്യേടത്ത് ചന്ദ്രൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയെ തുടർന്ന് നഗരസഭ ഓഫിസ് കവാടത്തിലെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു.
ഷാജി രാജ് ലങ്കയിലിന് വിനോദ് മണാശ്ശേരി നാരങ്ങാ നീര് നൽകി നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]