കീഴരിയൂർ∙ മാവട്ടുമലയിൽ കളരിപാറയ്ക്കു സമീപം വൻ ചന്ദന വേട്ട. സ്ഥലത്തുനിന്നു 11 ചന്ദനമുട്ടികൾ പൊലീസ് കണ്ടെടുത്തു.
ചന്ദനമുട്ടികൾ സ്കൂട്ടറിൽ ചാക്കിൽക്കെട്ടി കടത്താൻ ശ്രമിക്കുന്നതിനിടെയാണു പിടികൂടിയത്. പൊലീസിനെ കണ്ട
ഉടനെ വണ്ടി ഉപേക്ഷിച്ചു ചന്ദനക്കടത്തുകാരൻ മാവട്ടുമലയിലേക്ക് ഓടിപ്പോയി. സ്കൂട്ടറും തൊണ്ടിമുതലും പൊലീസ് പെരുവണ്ണാമൂഴി ഫോറസ്റ്റ് വിഭാഗത്തിനു കൈമാറി. പരിശോധനയ്ക്ക് കൊയിലാണ്ടി എസ്ഐ എൻ.കെ.മണി, എഎസ്ഐ ഇ.എം.സിന്ധു, സിപിഒ എൻ.പി പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]